BollywoodCinemaGeneralLatest NewsMovie GossipsNEWSSocial Media

ഭ്രൂണം ഭക്ഷിക്കുന്ന രംഗം: അനുരാഗ് കശ്യപിന്റെ ‘ഗോസ്റ്റ്​ സ്​റ്റോറീസ്’ ചിത്രനെതിരെ പരാതി

2020 ജനുവരി ഒന്നിനാണ്​ ചിത്രം നെറ്റ്​ഫ്ലിക്​സിൽ റിലീസ്​ ചെയ്​തത്

അനുരാഗ്​ കശ്യപിന്‍റെ ആന്തോളജി ചിത്രമായ ‘ഗോസ്റ്റ്​ ​സ്​​റ്റോറീസ്’ ചിത്രത്തിനെതിരെ പരാതി. ഗർഭം അലസിയതിന്​ ശേഷം ആ ഭ്രൂണം ഭക്ഷിക്കുന്ന ചിത്രത്തിലെ ദൃശ്യത്തിനെതിരെയാണ്​ പരാതി. ചിത്രം പ്രദർശിപ്പിക്കരുത് എന്ന് കാണിച്ചാണ് നെറ്റ്​ഫ്ലിക്​സിന് പരാതി ലഭിച്ചിരിക്കുന്നത്.

‘ചി​ത്രത്തിന്‍റെ കഥക്ക്​ ഈ സീൻ ആവശ്യമില്ല. നിർമാതാക്കൾ അത്തരമൊരു സീൻ കൂട്ടിച്ചേർക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഗർഭം അലസലിന്‍റെ ആഘാതത്തിലൂടെ കടന്നുപോകുന്ന സ്​ത്രീകൾക്ക്​ ഒരു മുന്നറിയിപ്പ്​ നൽകണം’ എന്നാണ് പരാതിയിൽ പറയുന്നത്.

പരാതിയുടെ അടിസ്ഥാനത്തിൽ പുതിയ ഐ.ടി നിയമപ്രകാരം പരാതി​ രജിസ്റ്റർ ചെയ്​തു. നാലു ഹൊറർ ചിത്രങ്ങളാണ്​ ഗോസ്റ്റ്​ സ്​റ്റോറീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. അനുരാഗ്​ കശ്യപിനെ കൂടാതെ സോയ അക്​തർ, ദിബാകർ ബാനർജി, കരൺ ജോഹർ എന്നിവരുടെ ചിത്രങ്ങളുമുണ്ട്​.

2020 ജനുവരി ഒന്നിനാണ്​ ചിത്രം നെറ്റ്​ഫ്ലിക്​സിൽ റിലീസ്​ ചെയ്​തത്. ശോഭിത ധൂളിപാലയാണ്​ ചിത്രത്തിലെ പ്രധാന താരം.

shortlink

Related Articles

Post Your Comments


Back to top button