CinemaGeneralLatest NewsNEWSSocial MediaTollywood

‘അയ്യപ്പനും കോശിയും’ തെലുങ്ക് റീമേക്ക്: പവൻ കല്യാണിനും റാണയ്ക്കുമൊപ്പം നിത്യ മേനോൻ

അണിയറ പ്രവര്‍ത്തകരാണ് നിത്യ മേനോന്‍ ചിത്രത്തിൽ ജോയിന്‍ ചെയ്ത വിവരം അറിയിച്ചത്

‘അയ്യപ്പനും കോശിയും’ തെലുങ്കിലേക്ക് റീമേക്കില്‍ നടി നിത്യാ മേനോനും കേന്ദ്ര കഥാപാത്രമാവുന്നു. അണിയറ പ്രവര്‍ത്തകരാണ് നിത്യ മേനോന്‍ ചിത്രത്തിൽ ജോയിന്‍ ചെയ്ത വിവരം അറിയിച്ചത്. ഐശ്വര്യ രാജേഷാണ് ചിത്രത്തിലെ മറ്റൊരു നായിക. എന്നാല്‍ ഇരുവരും ആരുടെ നായികമാരാണെന്ന വിവരം ഇതുവരെ വ്യക്തമല്ല.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ മേക്കിങ്ങ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. 2022 സങ്ക്രാന്തിയില്‍ ചിത്രം റിലീസ് ചെയ്യുമെന്നും അറിയിച്ചിരുന്നു. മലയാളത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രം തെലുങ്കില്‍ ഭീംല നായക് എന്ന പേരിലാണ് പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കുന്ന റാണ ദഗുബാട്ടിയും. സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം സിത്താര എന്റര്‍റ്റെന്‍മെന്റ്സാണ് നിര്‍മ്മിക്കുന്നത്. എസ് തമനാണ് സംഗീതമൊരുക്കുന്നത്.

2020ലാണ് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ ബിജു മേനോന്‍, പൃഥ്വിരാജ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button