BollywoodGeneralLatest NewsNEWSSocial MediaVideos

സഞ്ജയ്‌ക്ക് ആകാശത്ത് പിറന്നാൾ സമ്മാനം ഒരുക്കി പരേഷ് ഗെലാനി: വീഡിയോ

മോഹൻലാൽ, വ്യവസായി സമീർ ഹംസ തുടങ്ങിവരും സഞ്ജയ്‌ ദത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചിരുന്നു

ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ 62 -ാം ജന്മദിനമായിരുന്നു ഇന്നലെ. നിരവധി താരങ്ങൾ ഉൾപ്പടെയുള്ളവർ സഞ്ജയ്‌ക്ക് ആശംസയുമായി എത്തിയിരുന്നു. ഇപ്പോഴിതാ സഞ്ജയ്‌ക്ക് അമേരിക്കയിൽ വെച്ച് ഒരുക്കിയ പിറന്നാൾ ആഘോഷമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സുഹൃത്ത് പരേഷ് ഗെലാനിയാണ് വർഷങ്ങൾക്ക് ശേഷം അമേരിക്കയിലെത്തിയ സഞ്ജയ് ദത്തിന് ഗംഭീര വരവേൽപ്പ് ഒരുക്കിയത്.

വിമാനത്തിന്റെ സഹായത്താൽ ആകാശത്ത് വച്ചാണ് സുഹൃത്ത് പരേഷ് ഗെലാനി കൂട്ടുകാരന് പിറന്നാൾ ആശംസകൾ നേർന്നത്. വീട്ടിലിരുന്ന് ഈ ദൃശ്യം ആസ്വദിക്കുന്ന ദത്തിനെയും വീഡിയോയിൽ കാണാം.

https://www.instagram.com/tv/CR5Pcj5AADw/?utm_source=ig_embed&utm_campaign=loading

മോഹൻലാൽ, വ്യവസായി സമീർ ഹംസ തുടങ്ങിവരും സഞ്ജയ്‌ ദത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചിരുന്നു. കഴിഞ്ഞ ദീപാവലിക്ക് ദുബായിയിലെ സഞ്ജയ്‌ ദത്തിന്റെ വീട്ടിൽ മോഹൻലാലും സമീർഹംസയും ഒത്തു കൂടിയിരുന്നു.

കെജിഎഫ് 2വിലെ അധീരയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സഞ്ജയ് ദത്ത് ആണ്. പിറന്നാൾ ദിനം അധീരയുടെ പ്രത്യേക പോസ്റ്റർ കെജിഎഫ് ടീം പുറത്തിറക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button