BollywoodGeneralLatest NewsNEWSSocial Media

3.8 ലക്ഷം രൂപയുടെ ലഹങ്കയിൽ തിളങ്ങി സാറ അലി ഖാൻ: വൈറൽ ചിത്രങ്ങൾ

ഒരു പിങ്ക് ഫ്ലോറൽ ലഹങ്ക അണിഞ്ഞാണ് സാറയെ ചിത്രങ്ങളിൽ കാണാൻ കഴിയുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് സാറ അലി ഖാന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാറയുടെ ഫിറ്റ്നസ് ഫ്രീക്കിനും ആരാധകര്‍ ഏറേയാണ്. പലപ്പോഴും സാറ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സാറ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.

ഒരു പിങ്ക് ഫ്ലോറൽ ലഹങ്ക അണിഞ്ഞാണ് സാറയെ ചിത്രങ്ങളിൽ കാണാൻ കഴിയുന്നത്. ഫോട്ടോകളും വീഡിയോകളും മിശ്രൂ ലേബൽ എന്ന ക്ലോത്തിങ് ബ്രാൻഡാണ് അവരുടെ ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെ പങ്കുവച്ചിരിക്കുന്നത്.

വളരെ മിനിമൽ മേക്കപ്പ് ആണ് താരം ചെയ്തിട്ടുള്ളത്. പിങ്ക് ലിപ്സ്റ്റിക്കും അതെ നിറത്തിലുള്ള നെയിൽ പെയിന്റുമാണ് താരം തെരഞ്ഞെടുത്തത്. ആക്സസറികൾ ഒന്നും തന്നെ സാറ ധരിച്ചിരുന്നില്ല. ഈ എംബ്രോയിഡറി ബ്ലഷ് പിങ്ക് ലഹങ്ക മിശ്രൂ ബ്രാൻഡിന്റെ വെഡിങ് ശേഖരത്തിൽ നിന്നുള്ളതാണ്. 3.8 ലക്ഷം രൂപയാണ് ഈ ലഹങ്കയുടെ വില.

shortlink

Related Articles

Post Your Comments


Back to top button