GeneralLatest NewsMollywoodNEWSSocial Media

തുറക്കാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, ഒരു തണ്ണിമത്തൻ ലഭിക്കാനുള്ള സാധ്യതയുണ്ട്: അൽഫോൺസ് പുത്രൻ

പുതിയ  സിനിമയെ കുറിച്ചാണ് അല്‍ഫോണ്‍സ് പുത്രൻ സൂചിപ്പിക്കുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രൻ. അദ്ദേഹത്തിന്റെ ഒരോ സിനിമകൾക്കായും കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോഴിതാ അൽഫോൺസ് പങ്കുവെച്ച ഒരു ഫേസ്ബുക്ക് കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. എല്ലാം ഒരു ഉള്ളി പോലെയാണെന്ന് ഒരു ചൊല്ലുണ്ട് എന്നും, എന്നാൽ അത് തുറക്കാൻ നിങ്ങൾ തീരുമാനിച്ചാൽ നിങ്ങൾക്ക് ഒരു തണ്ണി മത്തൻ തന്നെ ലഭിക്കാൻ സാധ്യതയുണ്ടെന്ന് അൽഫോൻസ് പറയുന്നു.

‘എല്ലാം ഒരു ഉള്ളി പോലെയാണെന്ന് ഒരു ചൊല്ലുണ്ട്. നിങ്ങൾ അത് തുറന്നതിനുശേഷം. പക്ഷേ, ഇത് തുറക്കാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഒരു തണ്ണിമത്തൻ ലഭിക്കാനുള്ള സാധ്യതയുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നാണ് അല്‍ഫോണ്‍സ് പുത്രൻ എഴുതിയിരിക്കുന്നത്.

There is a saying that everything is like an onion 🧅 after you open it . But I believe that , if you decide to open it , there are chances that you can get a watermelon 🍉 also. 😀

Posted by Alphonse Puthren on Thursday, July 29, 2021

അൽഫോൻസിന്റെ കുറിപ്പിന് താഴെ നിരവധി കമന്റുകളാണ് വരുന്നത്. പുതിയ  സിനിമയെ കുറിച്ചാണ് അല്‍ഫോണ്‍സ് പുത്രൻ സൂചിപ്പിക്കുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്. പെട്ടെന്ന് സിനിമയുമായി വാ എന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

അല്‍ഫോണ്‍സ് പുത്രൻ പുതുതയായി സംവിധാനം ചെയ്യുന്ന സിനിമ പാട്ട് ആണ്. ഫഹദ് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button