CinemaGeneralKollywoodLatest NewsNEWS

ഡയറക്റ്റ് ടിവി പ്രീമിയറിനൊരുങ്ങി ഐശ്വര്യ രാജേഷിന്റെ ‘ഭൂമിക’

വിജയ് ടെലിവിഷനില്‍ ആഗസ്റ്റ് 22ന് ചിത്രം പ്രദർശനത്തിനെത്തും

ഐശ്വര്യ രാജേഷ് നായികയാവുന്ന ഭൂമിക എന്ന ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യുന്നില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്. ചിത്രം നേരിട്ട് ടെലിവിഷന്‍ പ്രീമിയറായിട്ടാണ് റിലീസ് ചെയ്യുന്നത്. വിജയ് ടെലിവിഷനില്‍ ആഗസ്റ്റ് 22ന് ചിത്രം പ്രദർശനത്തിനെത്തും.

ഐശ്വര്യ തന്നെയാണ് ചിത്രത്തിന്റെ റിലീസ് വിവരം പുറത്തുവിട്ടത്. ഭൂമികയുടെ റിലീസ് പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. നിങ്ങളെല്ലാവരും ഈ എക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലര്‍ കാണുന്നതിന്റെ ആവേശത്തിലാണ് താനെന്നും ഐശ്വര്യ പറഞ്ഞു.

ഐശ്വര്യയുടെ 25ാമത് ചിത്രമാണ് ഭൂമിക. രതീന്ദ്രന്‍ ആര്‍ പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു എക്കോളജിക്കല്‍ ത്രില്ലറാണ്. നിലഗിരി മലകളെ കേന്ദ്രീകരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇറ്റാലിയന്‍ ഛായാഗ്രാഹകന്‍ രോബേര്‍ട്ടോ സാസ്‌റയാണ് ചിത്രത്തിന്റെ ക്യാമറ മാന്‍. പൃഥ്വി ചന്ദ്രശേഖര്‍ സംഗീതം നല്‍കിയ ചിത്രത്തിന്റെ എഡിറ്റര്‍ ആനന്ദ് ജെറാല്‍ദിനാണ്.

shortlink

Related Articles

Post Your Comments


Back to top button