BollywoodCinemaGeneralLatest NewsNEWSSocial Media

അക്ഷയ് കുമാറിന്റെ ‘ബെൽബോട്ടം’: റിലീസ് തീയതി പ്രഖ്യാപിച്ചു

എണ്‍പതുകള്‍ പശ്ചാത്തലമാക്കുന്ന സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ബെല്‍ബോട്ടം

രഞ്ജിത് എം തിവാരി അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ബെൽബോട്ടം. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 19നാണ് ചിത്രം തിയേറ്ററുകളിലൂടെ റിലീസ് ചെയ്യുക. അക്ഷയ് കുമാർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

എണ്‍പതുകള്‍ പശ്ചാത്തലമാക്കുന്ന സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ബെല്‍ബോട്ടം. റോ ഏജന്റിന്റെ വേഷത്തിലായിരിക്കും അക്ഷയ്കുമാര്‍ എത്തുക. വാണി കപൂര്‍ നായികയാവുന്ന ചിത്രത്തില്‍ ഹുമ ഖുറേഷിയും ലാറ ദത്തയും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡെന്‍സില്‍ സ്‍മിത്ത്, അനിരുദ്ധ ദവെ, ആദില്‍ ഹുസൈന്‍, തലൈവാസല്‍ വിജയ് തുടങ്ങിയവരും അഭിനയിക്കുന്നു.

രാജീവ് രവിയാണ് ക്യാമ. അസീം അറോറ, പര്‍വേസ് ഷെയ്ഖ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. സംഗീതം തനിഷ്‍ക് ബാഗ്ച്ചി. പൂജ എന്‍റര്‍ടെയ്‍ന്‍മെന്‍റ്, എമ്മെ എന്‍റര്‍ടെയ്‍ന്‍മെന്‍റ് എന്നീ ബാനറുകളില്‍ വഷു ഭഗ്‍നാനി, ജാക്കി ഭഗ്‍നാനി, ദീപ്‍ശിഖ ദേശ്‍മുഖ്, മോനിഷ അദ്വാനി, മധു ഭോജ്‍വാനി, നിഖില്‍ അദ്വാനി എന്നിവരാണ് നിര്‍മ്മാണം.

shortlink

Related Articles

Post Your Comments


Back to top button