BollywoodCinemaGeneralKollywoodLatest NewsNEWSTollywood

‘ആർസി15 ’: ശങ്കർ-രാം ചരൺ ചിത്രത്തിൽ നായിക കിയാര

'വിനയ വിധേയ രാമ'യ്ക്കു ശേഷം രാം ചരണിനൊപ്പം കിയാര അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്

രാം ചരണ്‍, ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡ് നടി കിയാര അദ്വാനി നായികയാകും. നേടിക്കൊപ്പം ശങ്കർ ചർച്ച ചെയ്യുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി കഴിഞ്ഞു. ഫെബ്രുവരിയിലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം ശങ്കറും രാം ചരണും നിര്‍വ്വഹിച്ചത്.

രാം ചരണിന്റെ 15ാമത്തെ ചിത്രമാണിത്. 2022ലായിരിക്കും ചിത്രീകരണം ആരംഭിക്കുക എന്നാണ് സൂചന. നിലവില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളാണ് പുരോഗമിക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രീയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരിഷും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

‘വിനയ വിധേയ രാമ’യ്ക്കു ശേഷം രാം ചരണിനൊപ്പം കിയാര അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ‘എനിക്ക് ഇതുവരെ ലഭിച്ചവയില്‍ ഗംഭീര പിറന്നാള്‍ സമ്മാനങ്ങളിലൊന്നാണ് ഇത്. നമ്മുടെ സിനിമാമേഖലയിലെ വലിയ ആളുകൾക്കൊപ്പം ജോലി ചെയ്യാന്‍ പോകുന്നതിന്‍റെ ആവേശവും അല്‍പ്പം ആശങ്കയുമുണ്ട്. ഷൂട്ടിനായുള്ള വലിയ കാത്തിരിപ്പിലാണ്. ഈ അവസരം സ്ക്രീനിലേക്ക് നന്നായി അവതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു’, ശങ്കര്‍ ചിത്രത്തിലെ അവസരത്തെക്കുറിച്ച് കിയാര പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button