CinemaGeneralKollywoodLatest NewsNEWSSocial Media

കമലിനൊപ്പം കാളിദാസ്: വിക്രമിലേക്ക് സ്വാഗതം ചെയ്ത് ലോകേഷ് കനകരാജ്

കാളിദാസും കമല്‍ഹാസനും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചായിരുന്നു ലോകേഷിന്റെ ട്വീറ്റ്

പ്രേക്ഷകർ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘വിക്രം’. ചിത്രത്തിൽ ഉലകനായകന്‍ കമല്‍ഹാസനും മക്കൾ സെൽവം വിജയ് സേതുപതിയും മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഇപ്പോഴിതാ ഷൂട്ടിങ്ങിൽ നടൻ കാളിദാസ് ജയറാം ജോയിൻ ചെയ്ത വിവരം പങ്കുവെയ്ക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്.

കാളിദാസും കമല്‍ഹാസനും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചായിരുന്നു ലോകേഷിന്റെ ട്വീറ്റ്. കാളിദാസിനെ ഞങ്ങളുടെ ആക്ഷന്‍ ക്ലബിലേക്ക് സ്വാഗതം ചെയ്യുന്നു എന്നാണ് ലോകേഷ് കനകരാജ് കുറിച്ചത്.

അതേസമയം ചിത്രത്തിൽ കാളിദാസ് കമലിന്റെ മകനായാണ് എത്തുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. നരേനും അര്‍ജുന്‍ ദാസും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. സത്യന്‍ സൂര്യനായിരുന്നു വിക്രമിന്റെ ഛായാഗ്രഹകന്‍. എന്നാല്‍ സത്യന്‍ മറ്റൊരു സിനിമയുടെ ഭാഗമായതോടെ ഗിരീഷ് ഗംഗാധരനാണ് പുതിയ ക്യാമറ മാന്‍. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് വിക്രം എന്നാണ് സംവിധായകന്‍ പറഞ്ഞിരുന്നത്. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫേഴ്സായ അന്‍പറിവാണ് ചിത്രത്തിനായി സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button