‘സർകാരു വാരി പാട്ട’: മഹേഷ് ബാബുവിന്റെ നായികയായി കീർത്തി സുരേഷ്, ചിത്രം തിയറ്ററുകളിലേക്ക്

ജനുവരി 22 നാണ് ചിത്രം റിലീസ് ചെയ്യുക

മഹേഷ് ബാബുവിനെ നായകനാക്കി പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സര്‍കാരു വാരി പാട്ട’. ചിത്രത്തിൽ മലയാളി നടി കീർത്തി സുരേഷാണ് നായികയായെത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് മഹേഷ് ബാബു. ചിത്രത്തിന്റെ പോസ്റ്ററും താരം പങ്കുവെച്ചിട്ടുണ്ട്.

ആന്ധ്രയിലെ സംക്രാന്തി ദിനമായ ജനുവരി 22 നാണ് ചിത്രം റിലീസ് ചെയ്യുക. ആക്ഷൻ എന്റര്‍ടെയ്‍ൻമെന്റാകും ചിത്രമെന്നാണ് മഹേഷ് ബാബു പറയുന്നത്. അനില്‍ കപൂറായിരിക്കും ചിത്രത്തില്‍ വില്ലനാകുകയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

 

Share
Leave a Comment