CinemaGeneralMollywoodNEWS

‘വല്യേട്ടന്‍’ എന്ന ചിത്രം രക്ഷിച്ചെടുത്ത മനോജ്‌ കെ.ജയന് തന്റെ കരിയറില്‍ നേരിട്ട വലിയ പരാജയങ്ങള്‍

പിന്നീടും നായക വേഷങ്ങള്‍ ചെയ്തു കൊണ്ട് മലയാള സിനിമയില്‍ തുടരാന്‍ നോക്കിയ മനോജ്‌ കെ ജയന് ഒരു സിനിമകളും രക്ഷകനായി വന്നില്ല

അതിസുന്ദരനായ നായകന്‍, നായികമാര്‍ക്കെല്ലാം മോഹം തോന്നുന്ന പൗരുഷത്തിന്റെ നായക സങ്കല്‍പ്പവുമായി മലയാള സിനിമയില്‍ വന്ന മനോജ്‌ കെ ജയന് ഹരിഹരനും എംടിയുമൊക്കെ കരുതി വച്ചത് കരുത്തുറ്റ സീരിയസ് വേഷങ്ങളായിരുന്നു. വിനോദ സിനിമയില്‍ മാത്രം ഉപയോഗപ്പെടുത്തേണ്ട ഫേസ് അല്ല മനോജ്‌ കെ ജയന്‍റെതെന്ന് തിരിച്ചറിഞ്ഞ ഹരിഹരന്‍ ‘സര്‍ഗം’ എന്ന സിനിമയില്‍ കുട്ടന്‍ തമ്പുരാന്റെ വേഷം വിശ്വാസത്തോടെ എടുത്തു കയ്യില്‍ കൊടുത്തു. തന്റെ പ്രായത്തിനപ്പുറം കടന്ന പെരുന്തച്ചനിലെ കഥാപാത്രത്തിലേക്ക് മനോജ്‌ കെ ജയന്‍ അതിമനോഹരമായി ഇഴുകി ചേര്‍ന്നു. എംടിയുടെയും, ഹരിഹരന്റെയുമൊക്കെ ക്ലാസ് സിനിമകള്‍ തുടര്‍ച്ചയായി ചെയ്തു കൊണ്ടിരുന്ന മനോജ്‌ കെ ജയന്‍ ഇടയ്ക്ക് വച്ച് കളമൊന്നു മാറ്റി ചവിട്ടി. ഷാജി കൈലാസിന്റെ ‘അസുരവംശം’ എന്ന സിനിമയില്‍ മാസ് കളിച്ചു നായകനായ മനോജ്‌ കെ ജയന് ആ സിനിമ ഉയര്‍ച്ച നല്‍കിയില്ല. സാമ്പത്തികമായി സിനിമ പരാജയപ്പെട്ടതോടെ മനോജ്‌ കെ ജയന് അത് നായകനെന്ന നിലയില്‍ ആദ്യ തിരിച്ചടിയായി.

പിന്നീടും നായക വേഷങ്ങള്‍ ചെയ്തു കൊണ്ട് മലയാള സിനിമയില്‍ തുടരാന്‍ നോക്കിയ മനോജ്‌ കെ ജയന് ഒരു സിനിമകളും രക്ഷകനായി വന്നില്ല. ഭരതന്‍ സംവിധാനം ചെയ്ത ‘ചുരം’ പോലും നായകനെന്ന നിലയില്‍ തനിക്ക് ഗുണം ചെയ്തില്ലെന്നും മനോജ്‌ കെ ജയന്‍ പല അഭിമുഖങ്ങളിലും പങ്കുവച്ചിട്ടുണ്ട്. തുളസിദാസ് സംവിധാനം ചെയ്ത കുങ്കുമചെപ്പിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ പോലും മനോജ്‌ കെ ജയന് കഴിയാതെ പോയി ഓംപുരിക്കൊപ്പം ‘പുനരധിവാസം’ എന്ന ഓഫ്ബീറ്റ് സിനിമ ചെയ്ത മനോജ്‌ കെ ജയന് പിന്നീട് ജനപ്രിയ നടന്റെ താരത്തിളക്കം സമ്മാനിച്ചത് ഷാജി കൈലാസ്-മമ്മൂട്ടി ടീമിന്‍റെ ‘വല്യേട്ടന്‍’ എന്ന ചിത്രമാണ്.

shortlink

Related Articles

Post Your Comments


Back to top button