GeneralLatest NewsMollywoodNEWSSocial MediaVideos

‘ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു’: സുഹൃത്തുക്കള്‍ക്കൊപ്പം ഗംഭീര പാട്ടുമായി മോഹൻലാൽ, വീഡിയോ

സുഹൃത്തുക്കള്‍ക്കൊപ്പം പാട്ടു പാടി ആഘോഷിക്കുന്ന മോഹന്‍ലാലിന്‍റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്

സിനിമയിൽ മാത്രമല്ല പൊതുവേദികളിലും മിന്നും പ്രകടനങ്ങൾ കാഴ്ചവെക്കുന്ന താരമാണ് മോഹൻലാൽ. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊക്കെ ചെലവഴിക്കാന്‍ കിട്ടുന്ന അപൂര്‍വ്വ നിമിഷങ്ങള്‍ അവിസ്‍മരണീയമാക്കാറുണ്ട് അദ്ദേഹം. ഇപ്പോഴിതാ സുഹൃത്തുക്കള്‍ക്കൊപ്പം പാട്ടു പാടി ആഘോഷിക്കുന്ന മോഹന്‍ലാലിന്‍റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.

ഒരു കുടുംബ സദസ്സില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഗാനം ആലപിക്കുന്ന ലാലിനെ വീഡിയോയില്‍ കാണാം. ‘ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു’ എന്നാരംഭിക്കുന്ന ഗാനമാണ് അദ്ദേഹം മറ്റൊരാള്‍ക്കൊപ്പം ആലപിക്കുന്നത്. മോഹന്‍ലാല്‍ ആരാധകര്‍ക്കിടയില്‍ വീഡിയോ തരംഗമാവുന്നുണ്ട്.

അതേസമയം ‘ബ്രോ ഡാഡി’യാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. ‘ലൂസിഫറി’നു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത് ഹൈദരാബാദിലാണ്.

shortlink

Related Articles

Post Your Comments


Back to top button