BollywoodGeneralLatest NewsNEWSSocial Media

ഇൻസ്റ്റഗ്രാമിൽ 3 കോടി ഫോളോവേഴ്‌സ്: ആഘോഷിക്കാൻ മൊറോക്കോയിലേക്ക് പറന്ന് നോറ ഫത്തേഹി

ബീച്ചില്‍ നിന്നുള്ള മനോഹര ചിത്രങ്ങളും നോറ പങ്കുവച്ചിട്ടുണ്ട്

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് താരമാണ് നോറ ഫത്തേഹി. മികച്ച നിർത്തകിയായ നോറ ഫത്തേഹി ഒട്ടു മിക്ക ചിത്രങ്ങളിലും ഐറ്റം ഡാൻസറായാണ് എത്തുന്നത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നോറ ഇപ്പോൾ വലിയ ഒരു സന്തോഷ വാർത്തയാണ് പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ 3 കോടി ഫോളോവേഴ്‌സിനെ ലഭിച്ച സന്തോഷമാണ് നോറ പങ്കുവെച്ചിരിക്കുന്നത്. ഇത് ആഘോഷിക്കുവാനായി ഇപ്പോൾ മൊറോക്കോയിലെ ബീച്ചില്‍ എത്തിയിരിക്കുകയാണ് താരം.

https://www.instagram.com/p/CR566pgpNQE/?utm_source=ig_web_copy_link

ബീച്ചില്‍ നിന്നുള്ള മനോഹര ചിത്രങ്ങളും നോറ പങ്കുവച്ചിട്ടുണ്ട്. മുമ്പ് 2 കോടി ഫോളോവേഴ്‌സ് ആയതിന്റെ ആഘോഷം നടത്തിയതും നോറ ഫത്തേഹി മൊറോക്കോയിലായിരുന്നു. കടലും ബീച്ചുമൊക്കെ ഒരുപാട് ഇഷ്ട്ടമുള്ള നോറ മിക്കപ്പോഴും ബീച്ചിൽ ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്.

shortlink

Related Articles

Post Your Comments


Back to top button