CinemaGeneralHollywoodKollywoodLatest NewsNEWS

‘ദി ഗ്രേ മാൻ’: ധനുഷിന്റെ ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തീകരിച്ചു

അവഞ്ചേഴ്‌സ് സംവിധായകരായ റൂസ്സോ സഹോദരന്മാര്‍ ഒരുക്കുന്ന നെറ്റ്ഫ്ലിക്സ് ചിത്രമാണ് ദി ഗ്രേ മാന്‍

ധനുഷ് കേന്ദ്ര കഥാപാത്രമാവുന്ന ഹോളിവുഡ് ചിത്രം ദി ഗ്രേ മാന്റെ ഷൂട്ടിങ്ങ് പൂർത്തീകരിച്ചു. അവഞ്ചേഴ്‌സ് സംവിധായകരായ റൂസ്സോ സഹോദരന്മാര്‍ ഒരുക്കുന്ന നെറ്റ്ഫ്ലിക്സ് ചിത്രമാണ് ദി ഗ്രേ മാന്‍. റൂസ്സോ സഹോദരന്മാര്‍ തന്നെയാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായ വിവരം അറിയിച്ചത്. ലോസ്ആഞ്ചലസില്‍ വെച്ചായിരുന്നു ചിത്രീകരണം.

സിനിമയിലെ ധനുഷിന്റെ ഭാഗങ്ങള്‍ കഴിഞ്ഞ മാസമാണ് പൂര്‍ത്തിയായത്. ചിത്രം 2022ല്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

https://twitter.com/Russo_Brothers/status/1421163936406147074?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1421163936406147074%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.reporterlive.com%2Fthe-grey-man-shooting-completed%2F151717%2F

മാര്‍ക്ക് ഗ്രീനിയുടെ നോവലിനെ ആസ്പദമാക്കിയാണ് ദി ഗ്രേ മാന്‍ ഒരുങ്ങുന്നത്. ക്രിസ് ഇവാന്‍സിന് പുറമെ ഹോളിവുഡ് താരം റയാന്‍ ഗോസ്ലിങ്ങും പ്രധാന വേഷം ചെയ്യുന്നുണ്ട്.

നെറ്റ്ഫ്ലിക്സ് നിര്‍മിക്കുന്ന ഏറ്റവും ചിലവേറിയ ചിത്രമാണ് ‘ദി ഗ്രേ മാന്‍’. ആന്തോണി റൂസ്സോ ജോയ് റൂസ്സോ എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന ചിത്രം ഒരു സ്പൈ ത്രില്ലര്‍ ആയിരിക്കും. ധനുഷ് അഭിനയിക്കുന്ന രണ്ടാമത്തെ ഹോളിവുഡ് ചിത്രമാണ് ‘ദി ഗ്രേ മാന്‍’. കെന്‍ സ്‌കോട്ട് സംവിധാനം ചെയ്ത ‘ദി എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ദി ഫക്കീര്‍’ എന്ന ചിത്രത്തിലായിരുന്നു ധനുഷ് മുന്‍പ് അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button