GeneralLatest NewsNEWSSocial MediaTollywood

എന്റെ ബെസ്റ്റ് ഫ്രണ്ട്: സൗഹൃദ ദിനത്തിൽ ചിരഞ്ജീവി സർജയെ കുറിച്ച് മേഘ്‌ന

മേഘ്‌ന നാലു മാസം ഗർഭിണിയായിരിക്കുമ്പോഴായിരുന്നു ചീരുവിന്റെ വിയോഗം

തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയതായിരുന്നു നടൻ ചിരഞ്ജീവി സർജ്ജയുടെ വിയോഗം. കഴിഞ്ഞ വര്‍ഷം ജൂണ്‍ ഏഴിനായിരുന്നു ചിരഞ്ജീവി ഹൃദയാഘാതം മൂലം അന്തരിച്ചത്. നടിയും ഭാര്യമായ മേഘ്‌ന നാലു മാസം ഗർഭിണിയായിരിക്കുമ്പോഴായിരുന്നു ചീരുവിന്റെ വിയോഗം. ഇപ്പോഴിതാ ചിരഞ്ജീവിയുടെ ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് മേഘ്‌ന. സൗഹൃദ ദിനമായ ഇന്ന് ചിരഞ്ജീവിക്കൊപ്പമുള്ള ചിത്രത്തോടൊപ്പം അദ്ദേഹമായിരുന്നു തന്റെ ഏറ്റവും അടുത്ത് സുഹൃത്ത് എന്ന് മേഘ്‌ന കുറിക്കുന്നു.

‘എന്നെന്നും എന്റെ ഉറ്റ സുഹൃത്ത്, ഹാപ്പി ഫ്രണ്ട്ഷിപ് ഡേ ചിരഞ്ജീവി സർജ’ എന്ന് കുറിച്ചു കൊണ്ടാണ് മേഘ്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

A post shared by Meghana Raj Sarja (@megsraj)

കഴിഞ്ഞ ദിവസം വീണ്ടും സിനിമയിൽ അഭിയനയിക്കുന്ന വിശേഷം മേഘ്ന ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. മകൻ ജൂനിയർ ചീരുവിന് ഒമ്പത് മാസം പൂർത്തിയായെന്നും താൻ വീണ്ടും ക്യാമറയെ അഭിമുഖീകരിക്കുകയാണ് എന്നുമായിരുന്നു മേഘ്‌നയുടെ പോസ്റ്റ്.

shortlink

Related Articles

Post Your Comments


Back to top button