CinemaGeneralLatest NewsNEWSTollywood

‘സർക്കാരു വാരി പാത’: മഹേഷ് ബാബു ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ഒരു ആഡംബര ചുവപ്പ് നിറമുള്ള കാറിൽ നിന്ന് മഹേഷ് ബാബു ഇറങ്ങി വരുന്നതാണ് പോസ്റ്ററിൽ

മഹേഷ് ബാബു നായകനാകുന്ന പുതിയ സിനിമയാണ് ‘സർക്കാരു വാരി പാത’. പരശുറാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറക്കാർ. ഒരു ആഡംബര ചുവപ്പ് നിറമുള്ള കാറിൽ നിന്ന് മഹേഷ് ബാബു ഇറങ്ങി വരുന്നതാണ് പോസ്റ്ററിൽ. കീർത്തി സുരേഷാണ് ചിത്രത്തിലെ നായിക.

പരശുറാം പെട്ല തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സ്, ജിഎംബി എന്റർടൈൻമെന്റ്, 14 റീൽസ് പ്ലസ് എന്നിവയുടെ ബാനറിൽ നവീൻ യെർനേനി, വൈ.രവിശങ്കർ, രാം അജന്ത, ഗോപിചന്ദ് അജന്ത എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.

തമൻ.എസ് സംഗീതം നൽകുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം ആർ.മധിയാണ് നിർവ്വഹിക്കുന്നത്. ലൈൻ പ്രൊഡ്യൂസർ രാജ് കുമാർ, എഡിറ്റർ മാർത്താണ്ഡ് കെ വെങ്കിടേഷ്, കലാസംവിധാനം എ.എസ് പ്രകാശ്, ആക്ഷൻ റാം – ലക്ഷ്മൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ വിജയ റാം പ്രസാദ്, സി ഇഒ: ജെറി ചന്തു, വി. എഫ്. എക്സ് യുഗന്ധർ.ടി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം ജനുവരി 13ന് റിലീസിനെത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. വാർത്ത പ്രചരണം: പി.ശിവപ്രസാദ്.

shortlink

Related Articles

Post Your Comments


Back to top button