GeneralLatest NewsMollywoodNEWSSocial Media

കുഞ്ഞിനായി അമ്മ കണ്ടെത്തിയ പേര് വെളിപ്പെടുത്തി സൗഭാഗ്യ

അമ്മ സമ്മാനിച്ച ഒരു മനോഹര ചിത്രവും സൗഭാഗ്യ പങ്കുവെച്ചിട്ടുണ്ട്

ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് സൗഭാഗ്യ വെങ്കിടേഷും ഭർത്താവും നടനുമായ അർജുൻ സോമശേഖരനും. അടുത്തിടയിലാണ് താൻ ഗർഭിണിയാണെന്ന വിവരം സൗഭാഗ്യ അറിയിച്ചത്. ഇപ്പോഴിതാ അമ്മയും നടിയുമായ താരാ കല്യാൺ തങ്ങളുടെ കുഞ്ഞിനായി ഒരു പേര് കണ്ടെത്തി വെച്ചിരിക്കുകയാണെന്ന് പറയുകയാണ് സൗഭാഗ്യ. കൂടാതെ അമ്മ സമ്മാനിച്ച ഒരു മനോഹര ചിത്രവും സൗഭാഗ്യ പങ്കുവെച്ചിട്ടുണ്ട്.

കുഞ്ഞിനെ മടിയിൽ വച്ച് താലോലിക്കുന്ന അമ്മയാണ് ഈ ചിത്രത്തിൽ. താര തന്നെ വരച്ച ചിത്രമാണ് ഇത്. ‘മിട്ടു’ എന്നാണ് താര കുഞ്ഞിന് പേര് ഇട്ടിരിക്കുന്നത്. ആൺകുഞ്ഞായാലും പെൺകുഞ്ഞായാലും വിളിക്കാനുള്ള ഓമനപ്പേര് ആണ് ഇത്.

അർജുനിന്റെ കുടുംബത്തിൽ അടുത്ത പരമ്പരയിലെ ഏറ്റവും ഇളയ ആളാണ് പിറക്കാനിരിക്കുന്ന ഇവരുടെ കുഞ്ഞ്.

shortlink

Related Articles

Post Your Comments


Back to top button