GeneralLatest NewsMollywoodNEWSSocial Media

ഒരുപാട് കാലത്തെ ആഗ്രമായിരുന്നു: മാർട്ടിൻ പ്രക്കാട്ടിനോപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് അഹാന

ആദ്യമായി കാണുമ്പോൾ മാർട്ടിൻ പ്രക്കാട്ട് ഫോട്ടോഗ്രാഫറായിരുന്നുവെന്ന് അഹാന

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. ഇപ്പോഴിതാ സംവിധായകൻ മാര്‍ട്ടിന്‍ പ്രക്കാട്ടിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. ഒപ്പോയുടെ ഓണം സ്‌പെഷ്യല്‍ പരസ്യത്തിലാണ് ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിരിക്കുന്നത്. തന്റെ വളരെ കാലമായുള്ള ആഗ്രഹമാണ് ഇപ്പോൾ നടന്നതെന്ന് അഹാന പറയുന്നു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.

അഹാനയുടെ വാക്കുകള്‍:

‘ഒരുപാട് കാലമായി മാര്‍ട്ടിന്‍ പ്രക്കാട്ട് സാറിനൊപ്പം പ്രവര്‍ത്തിക്കണമെന്ന് കരുതിയിട്ട്. കാരണം എന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് ചിത്രങ്ങളുടെ സംവിധായകന്‍ അദ്ദേഹമാണ്. ഓപ്പോയുടെ പരസ്യം കാരണം അദ്ദേഹത്തോടൊപ്പം ഷൂട്ട് ചെയ്യാനും അദ്ദേഹത്തെ കാണാനും കഴിഞ്ഞു. പക്ഷെ ഞാന്‍ മാര്‍ട്ടിന്‍ സാറിനെ ആദ്യമായി കാണുന്നത് ഈ പരസ്യ ചിത്രീകരണത്തിന്റെ സമയത്തല്ല. അതെനിക്ക് പിന്നെയാണ് മനസിലായത്.
ഞാന്‍ അദ്ദേഹത്തെ 22 വര്‍ഷം മുമ്പാണ് ആദ്യമായി കാണുന്നത്. ആ സമയത്ത് മാര്‍ട്ടിന്‍ സാര്‍ വനിത മാഗസിനില്‍ ഫോട്ടോഗ്രാഫര്‍ ആയിരുന്നു. അദ്ദേഹം മാഗസിന് വേണ്ടി എന്റെ പഴയ വീട്ടില്‍ ഞങ്ങളുടെ കുടുംബ ചിത്രം എടുക്കാന്‍ വന്നിരുന്നു. ആ ചിത്രം കാലങ്ങളായി എനിക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. എന്നാല്‍ ആ ചിത്രം എടുത്ത വ്യക്തിയെ എനിക്ക് അറിയില്ലായിരുന്നു. എന്നാല്‍ ഇപ്പോഴെനിക്ക് അറിയാം.’

shortlink

Related Articles

Post Your Comments


Back to top button