GeneralLatest NewsMollywoodNEWSSocial Media

കോവിഡ് ആയതിനാൽ ഈ വർഷം ധ്യാനം ഇല്ല: ‘ദൃശ്യം’ ഓർമകളുമായി എസ്തർ അനിൽ

ദൃശ്യം സിനിമയുമായി ബന്ധപ്പെട്ട ട്രോൾ പങ്കുവച്ചായിരുന്നു എസ്തറിന്റെ പ്രതികരണം

ദൃശ്യം എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് എസ്തർ അനിൽ. സിനിമയുടെ രണ്ടാം ഭാഗം ഇറങ്ങിയതോടെ എസ്തർ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചു. സിനിമയുടെ തെലുങ്ക് പതിപ്പിലും എസ്തർ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമയിലെ ഏറ്റവും പ്രസക്തമായ ഓഗസ്റ്റ് 2 എന്ന തീയതിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് താരം. സിനിമയിൽ ജോർജുകുട്ടിയും കുടുംബവും ധ്യാനത്തിന് പോയത് ഓഗസ്റ്റ് 2 നായിരുന്നു എന്നാണ് പറയുന്നത്. എന്നാൽ ഇത്തവണ ഓഗസ്റ്റ് രണ്ടിന് ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും ധ്യാനും മുടങ്ങും എന്ന് അനുമോൾ എന്ന എസ്തർ പറയുന്നു.

https://www.facebook.com/agnesestheranil/posts/383853099778871

‘കോവിഡ് ആയതിനാൽ ഈ വർഷം ധ്യാനം ഇല്ല പോലും…’. ദൃശ്യം സിനിമയുമായി ബന്ധപ്പെട്ട ട്രോൾ പങ്കുവച്ചായിരുന്നു എസ്തറിന്റെ പ്രതികരണം. ഡിസംബർ 19, 2013ലാണ് ദൃശ്യം റിലീസിനെത്തുന്നത്. ചിത്രം പുറത്തിറങ്ങി എട്ട് വർഷം പിന്നിടുമ്പോഴും ഒരു ദിവസത്തിന്റെ പേരിലും ഈ ചിത്രം ചർച്ചയാകുകയാണ്.

 

shortlink

Related Articles

Post Your Comments


Back to top button