CinemaGeneralLatest NewsNEWSSocial MediaTollywood

‘അന്റെ സുന്ദരനിക്കി’: നസ്രിയയ്ക്കും നാനിക്കും ഒപ്പം തൻവി, ലൊക്കേഷൻ ചിത്രവുമായി താരം

നാനിയാണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

മലയാളത്തിന്റെ പ്രിയ താരങ്ങളായ നസ്രിയയും തൻവി റാമും കേന്ദ്ര കഥാപാത്രങ്ങളായതുന്ന തെലുങ്ക് ചിത്രമാണ് ‘അന്റെ സുന്ദരനിക്കി’. ഇരുവരുടെയും തെലുങ്ക് അരങ്ങേറ്റ ചിത്രമാണിത്. നാനിയാണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് തൻവി.

‘ദിസ് ടീം ലൗ’ എന്ന് കുറിച്ചുകൊണ്ടാണ് തൻവി ചിത്രം പങ്കുവെച്ചിരിക്കുന്നത്. നാനി, നസ്രിയ, സംവിധായകൻ വിവേക് ആത്രേയ എന്നിവരെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്.

https://www.instagram.com/p/CSB-Np_Jj17/?utm_source=ig_web_copy_link

മ്യൂസിക്കൽ റൊമാന്‍റിക് കോമഡിയായൊരുങ്ങുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സ് ആണ് നിര്‍മ്മിക്കുന്നത്. അമ്പിളിയെ കൂടാതെ കപ്പേള എന്ന സിനിമയിലും തൻവി മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button