GeneralLatest NewsNEWSTV Shows

ഷോയില് പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ്, ഭീരുത്വത്തോട് കൂടി പുറകുവശത്തൂടെ പോയ വ്യക്തിക്കാണോ സമ്മാനം: ദയഅശ്വതി

75 ലക്ഷം രൂപയുടെ ഫ്‌ളാറ്റാണ് ബിഗ് ബോസ് വിജയിയായ മണിക്കുട്ടന് ലഭിച്ച സമ്മാനം

ബിഗ് ബോസ് മൂന്നാം സീസണിലെ വിജയിയായി നടൻ മണിക്കുട്ടനെ പ്രഖ്യാപിച്ചതിൽ നിരാശ പങ്കുവച്ചു മുൻ ബിഗ് ബോസ് താരം ദയ അശ്വതി. ബിഗ് ബോസ് രണ്ടാം സീസണിലെ കരുത്തുറ്റ മത്സരാർഥികളിൽ ഒരാളായിരുന്നു ദയ. ഫേസ്ബുക്കില്‍ പങ്കുവെച്ച പുതിയ വീഡിയോയിലാണ് ബിഗ് ബോസ് ഫിനാലെയെ കുറിച്ച് ദയ അശ്വതിയുടെ വിമർശനം.

ദയയുടെ വാക്കുകളിങ്ങനെ.. ‘ബിഗ് ബോസ് സീസണ്‍ 3 ഫിനാലെ കഴിഞ്ഞു. മണിക്കുട്ടന്‍ വിന്നറായി, സന്തോഷം. ഒരു പ്രേക്ഷക എന്ന നിലയില്‍ എനിക്ക് ഒരു കാര്യം പറയാനുണ്ട്, ചോദിക്കാനുമുണ്ട്. എന്നെ പോലുളള ഒരുപാട് പേര്‍ മനസില്‍ കൊണ്ട് നടക്കുന്ന വേദനയായിരിക്കാം. ഒരു വിന്നറാവുക എന്ന് പറഞ്ഞുകഴിഞ്ഞാല് തനിക്ക് ഈ ഷോയില് പങ്കെടുക്കാന്‍ താല്‍പര്യമില്ല എന്ന് പറഞ്ഞ്, ഭീരുത്വത്തോട് കൂടി പുറകുവശത്തൂടെ പോയി, ഒരാഴ്ച കഴിഞ്ഞ് മുന്‍വശത്തൂടെ വന്ന ഭീരുത്വം നിറഞ്ഞ ഒരു വ്യക്തിക്കാണോ സമ്മാനം കൊടുക്കേണ്ടത്.

read also: ഒരാളെ സമൂഹമധ്യത്തിൽ കല്ലെറിയാൻ ഇട്ട് കൊടുക്കുന്നത് ട്രാൻസ് സമൂഹത്തിന്റെ രാഷ്ട്രീയമല്ല: സാബുമോനെ പിന്തുണച്ച് അഞ്ജലി അമീർ

അതോ നൂറ് ദിവസം തികച്ചുനിന്ന്, സ്വന്തം അഭിപ്രായവും നിലപാടുകളോടെയും നിന്ന്, ഗ്രൂപ്പിസം കളിക്കാതെ ഒറ്റയ്ക്ക് നിന്ന സായി വിഷ്ണുവിനാണോ സമ്മാനം കൊടുക്കേണ്ടത്, ഒരു കാര്യം ഞാന്‍ പറയാം; ഗ്രാന്‍ഡ് ഫിനാലെയുടെ വീഡിയോയ്ക്ക് താഴെ സായി വിഷ്ണുവിന് വന്ന സപ്പോര്‍ട്ട് മാത്രം മതി ആരാണ് ഇതില് വിജയി എന്ന് പ്രഖ്യാപിക്കാന്‍.’- ദയ പറയുന്നു.

ദയയുടെ വീഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് സായിയെ പിന്തുണച്ച് എത്തിയത്. 75 ലക്ഷം രൂപയുടെ ഫ്‌ളാറ്റാണ് ബിഗ് ബോസ് വിജയിയായ മണിക്കുട്ടന് ലഭിച്ച സമ്മാനം. സായി രണ്ടാമതും ഡിംപല്‍ മൂന്നാമതും എത്തി.

shortlink

Related Articles

Post Your Comments


Back to top button