CinemaGeneralHollywoodLatest NewsNEWSSocial MediaTrailersWorld Cinemas

മണി ഹെയ്സ്റ്റ് സീസൺ 5: പ്രൊഫസറും സംഘവും കുടുങ്ങുമോ? ആകാംഷ നിറച്ച് ട്രെയിലർ

അഞ്ച് എപ്പിസോഡുകള്‍ വീതമുള്ള രണ്ട് ഭാഗങ്ങളായാണ് സീസണ്‍ 5 പ്രേക്ഷകരിലേക്ക് എത്തുക

ലോകമൊട്ടാകെ ആരാധകരുള്ള വെബ്സീരിസ് ആണ് മണി ഹെയ്സ്റ്റ്. ഇപ്പോഴിതാ മണി ഹെയ്സ്റ്റ് സീസൺ 5  ട്രെയിലർ പുറത്തു വിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിസ്.

ബാങ്ക് ഓഫ് സ്പെയിന്‍ കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെ ഉദ്യോഗസ്ഥയായ അലീസിയ പ്രൊഫസറെ പിടികൂടുന്ന സീനോടെയാണ് സീസണ്‍ 4 അവസാനിക്കുന്നത്. അതിന്‍റെ തുടര്‍ച്ച എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.

അഞ്ച് എപ്പിസോഡുകള്‍ വീതമുള്ള രണ്ട് ഭാഗങ്ങളായാണ് സീസണ്‍ 5 പ്രേക്ഷകരിലേക്ക് എത്തുക. ആദ്യഭാഗം സെപ്റ്റംബര്‍ ഒന്നിനും രണ്ടാംഭാഗം ഡിസംബര്‍ 3നും റിലീസ് ചെയ്യും.

സ്‍പെയിനിലെ ആന്റിന 3 ചാനലിന് വേണ്ടിയായിരുന്നു ഈ സീരിസ് ആദ്യം ഒരുക്കിയത്. ചാനലില്‍ 15 എപ്പിസോഡുകളായി കാണിച്ചിരുന്ന ഈ സീരിസ് നെറ്റ്ഫ്ലിക്സ് ഏറ്റെടുത്തതോടെ ഇത് രണ്ട് സീസണുകളാക്കുകയും ആദ്യ സീസണ്‍ 13 എപ്പിസോഡായും രണ്ടാമത്തെ സീസണ്‍ ഒമ്പത് എപ്പിസോഡായും ആകെ 22 എപിസോഡ് ആക്കി സംപ്രേക്ഷണം ചെയ്യുകയായിരുന്നു.

മൂന്നാമത്തെ സീസണ്‍ എട്ട് എപ്പിസോഡുകളായി നെറ്റഫ്ളിക്സ് ഒറിജിനല്‍ സീരിസായി സംപ്രേക്ഷണം ചെയ്‍തു. ഏറ്റവും ഒടുവിലത്തെ സീസണും നെറ്റ്‍ഫ്ലിക്സ് ഒറിജിനല്‍ സീരിസായി കഴിഞ്ഞ വര്‍ഷം സംപ്രേഷണം ചെയ്‍തു. അവസാന സീസണാണ് ഇപ്പോള്‍ പ്രേക്ഷകരിലേക്ക് എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button