GeneralLatest NewsMollywoodNEWSSocial Media

നോ എന്നാൽ നോ തന്നെയാണ്, പിന്നെ നിർബന്ധിക്കരുത്: സിത്താര

നോ പറഞ്ഞ വ്യക്തിയെ പിടിച്ച് നിര്‍ത്താനോ നിര്‍ബന്ധിക്കാനോ ശ്രമിക്കരുത്

കോതമംഗലത്ത് നടന്ന ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി മാനസയുടെ മരണവുമായി ബന്ധപ്പെട്ട് കുറിപ്പുമായി ഗായിക സിത്താര കൃഷ്ണ കുമാര്‍. നോ എന്ന വാക്കിനര്‍ത്ഥം നോ എന്ന് തന്നെയാണ്. അത് ആര് ആരോട് പറയുന്നു എന്നതില്‍ പ്രസക്തിയില്ലെന്ന് സിത്താര കൃഷ്ണ കുമാര്‍ പറയുന്നു. നോ പറഞ്ഞ വ്യക്തിയെ പിടിച്ച് നിര്‍ത്താനോ നിര്‍ബന്ധിക്കാനോ ശ്രമിക്കരുത്. അത് ആരോഗ്യകരമായ ബന്ധമല്ല. ഇത്തരം കാരണത്താലാണ് കൊലപാതകം പോലും ശരിയായി പലര്‍ക്കും തോന്നുന്നതെന്നും സിത്താര പറയുന്നു.

സിത്താരയുടെ വാക്കുകള്‍:

‘നോ എന്ന് പറഞ്ഞാല്‍ നോ എന്നാണ് അര്‍ത്ഥം. ഇത് ആര് ആരോട് പറയുന്നു എന്നത് പ്രസക്തമല്ല. ഒരു മകള്‍ അമ്മയോടോ, ഒരു അച്ഛന്‍ മകനോടോ, ഒരു ഭാര്യ ഭര്‍ത്താവിനോടോ, ഒരു സഹോദരന്‍ സഹോദരിയോടോ, ഒരു കമിതാവ് മറ്റൊരു കമിതാവിനോടോ, ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനോടോ പറഞ്ഞോട്ടേ. നോ എന്നാല്‍ നോ തന്നെ.

ആയിരം യെസിന് ശേഷം നോ പറയുന്നതിലും പ്രശ്‌നമില്ല. നോ എന്ന് പറയുന്നത് ഒരു നാണക്കേടുമല്ല. അതിന്റെ കാരണമോ, സാഹചര്യമോ ഒന്നും അവിടെ പ്രധാനമല്ല. നോ പറഞ്ഞതിന് ശേഷം വിശദീകരണത്തിന്റെയോ, മനസിലാക്കലിന്റെയോ, നിര്‍ബന്ധത്തിന്റെയോ, തെറ്റിദ്ധരിപ്പിക്കലിന്റേയോ ആവശ്യമില്ല. അങ്ങനെ ചെയ്താല്‍ അത് വിഷം കഴിക്കുന്നതിന് തുല്യമാണ്. പിന്നീട് നിങ്ങള്‍ക്ക് ആരെയെങ്കിലും മാനസികമായോ ശാരീരികമായോ വേദനിപ്പിക്കുന്നത് തെറ്റല്ലെന്ന് തോന്നാം. അങ്ങനെ ഒരു ദിവസം ആരെയെങ്കിലും കൊല്ലുന്നതും നിങ്ങള്‍ക്ക് ശരിയായി തോന്നും.’

https://www.instagram.com/p/CSE3cq4DdLw/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button