GeneralLatest NewsMollywoodNEWS

പ്രശ്നം ഈശോയെ തൊട്ടതിനു അല്ല, നാദിർഷ മറിച്ചു ഈശോയെ തൊട്ടതിനാണോ ഇത്രയും അസഹിഷ്ണുത: അഡ്വ ശ്രീജിത്ത്‌ പെരുമന

ലിജോ ജോസ് പെല്ലിശ്ശേരി 'ഈശോ മറിയം ഔസെപ്പേ' എന്ന പേരിൽ സിനിമ ആക്കി അവാർഡും വാങ്ങി അപ്പോൾ ഇവിടെ ഒരു അച്ചായനും കുരു പൊട്ടിയില്ല.

ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ പ്രഖ്യാപനത്തിനു പിന്നാലെ വിവാദത്തിലായിരിക്കുകയാണ്. സിനിമയുടെ ടാഗ്‌ലൈൻ ആയ ‘നോട്ട് ഫ്രം ദി ബൈബിൾ’ എന്ന വാചകമാണ് പലരെയും ചൊടിപ്പിച്ചത്. മതവികാരം വ്രണപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ക്രിസ്ത്യൻ സംഘടനകളും വൈദികരും ഇതിനെതിരെ രംഗത്ത് വന്നു. ഒടുവിൽ, ടാഗ്‌ലൈൻ മാത്രം മാറ്റാമെന്ന് വ്യക്തമാക്കി നാദിർഷായും പ്രതികരണമറിയിച്ചിരുന്നു. എന്നാൽ, വളരെ സെലക്ടീവ് ആയി മാത്രം വിമർശനങ്ങൾ നടത്തുന്ന ക്രിസ്ത്യാനികൾക്ക് നേരെ പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് അഡ്വ ശ്രീജിത്ത്‌ പെരുമന

പോസ്റ്റ് പൂർണ്ണ രൂപം

#ഈശോ എന്ന സിനിമയുടെ പോസ്റ്റർ മാത്രം കണ്ട് സമൂഹത്തിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന ക്രൈസ്തവ തീവ്രവാദ സംഘടനകളോടും മത മൗലികവാദികളായ അച്ചായൻസ് ടീമിനോടും ആ കുരുക്കിൽ വീണ് അവരുടെ പോസ്റ്റുകൾ അറഞ്ചം പുറഞ്ചം ഷെയർ ചെയ്യുന്ന നിഷ്കളങ്കരായ ക്രിസ്ത്യാനികളോടുമാണ്…

read also: തുണിയും ഊരി ഫോട്ടോ എടുത്ത് പോയാൽ മതി, ഇന്നലെ ബിക്കിനി അക്ക ഇന്ന് സനുഷ, മടുത്തെന്ന് ആരാധകൻ:ഇപ്പോഴേ മടുക്കല്ലേ എന്ന് സനുഷ

ഈ പോസ്റ്ററിൽ എന്താണ് നിങ്ങളെ പ്രകോപിപ്പിക്കുന്നത്?
ഈശോ എന്ന പേരോ?.. Jesus എന്ന പേരിൽ തന്നെ എത്രയോ സിനിമകൾ രാജ്യത്തും പുറത്തും ഇറങ്ങിയിരിക്കുന്നു.. ഈശോ എന്ന പേര് എത്രയോ മനുഷ്യർക്കുണ്ട്..
ലിജോ ജോസ് പെല്ലിശ്ശേരി “ഈശോ മറിയം ഔസെപ്പേ” എന്ന പേരിൽ സിനിമ ആക്കി അവാർഡും വാങ്ങി അപ്പോൾ ഇവിടെ ഒരു അച്ചായനും കുരു പൊട്ടിയില്ല.
“നാദിർഷാ” ഈശോ not from bible എന്നൊരു പേരിൽ സിനിമ എടുത്തപ്പോൾ എല്ലാത്തിനും കുരുപൊട്ടൽ.

അപ്പോൾ പ്രശ്നം ഈശോയെ തൊട്ടതിനു അല്ല മറിച്ചു ഒരു മുസ്ലിം ആയ വ്യക്തി ഈശോയെ തൊട്ടതിനാണോ ഇത്രയും അസഹിഷ്ണുത.
Not from the bible എന്ന അടിക്കുറിപ്പോ.. ബൈബിളിലെ ഈശോ അല്ല കഥാനായകൻ എന്ന് എടുത്തു പറഞ്ഞതാണോ തെറ്റ് ?.. നല്ല കാര്യമല്ലേ.. from the bible എന്നായിരുന്നു അടിക്കുറിപ്പെങ്കിൽ എന്നൊന്ന് ആലോചിച്ചു നോക്കൂ…
സിനിമ സംവിധാനം ചെയ്യുന്ന ആളിന്റെ പേരോ?.. അതല്ലേ ശരിക്കും കാരണം..
അപ്പോൾ ആർക്കാണ് വർഗീയത….

ഇനി മുതൽ സെൻസർ ബോർഡിന് പുറമേ അരമനയിലും RSS ആസ്ഥാനത്തും വഖഫ് ബോർഡിലും ഒക്കെ പോയി പേരും തിരക്കഥയും അപ്രൂവൽ വാങ്ങി സിനിമ പിടിക്കേണ്ടി വരുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്..
ഈയിടെ ദൈവം എന്ന പേരുള്ള ഒരുത്തനെ കഞ്ചാവുകേസിൽ പിടിച്ചതായി വാർത്ത കണ്ടിരുന്നു..

നാദിർഷാ മുസ്ലിം ആയതിനാൽ വർഗ്ഗീയവാദിയാണ് എന്ന് പറയുന്നവരോട് പറയാൻ ഉള്ളത്, ചില മുസ്ലീം മതമൗലികവാദികൾ ചെയ്യുന്ന പിത്രുശൂന്യതകൊണ്ട് മുസ്ലിങ്ങൾ എല്ലാം വർഗ്ഗീയവാദികൾ ആണോ? ചില സങ്കരയിനം ഗോഡ്‌സെ കുഞ്ഞുങ്ങൾ ഹിന്ദുരാഷ്ട്ര ഹിന്ദുത്വ തീവ്രവാദികളായതുകൊണ്ട് എല്ലാ ഹിന്ദുക്കളും വർഗ്ഗീയവാദികൾ ആണോ?
കൂട്ടരെയും

മതങ്ങളെ തമ്മിൽ അടിപ്പിക്കുന്ന ഒറ്റുകാരുടെ മാപ്പുപറച്ചിലുകാരുടെ ചരിത്രം അറിയാമല്ലോ?
മതവികാരം വൃണപ്പെട്ട അച്ചായന്മാരെ റോമൻസ് എന്ന സിനിമ നിങ്ങൾ കണ്ടിട്ടുണ്ടോ? പള്ളിയിലും, പള്ളിയെയും , വൈദീകരെയും ആ സിനിമയിൽ ഹാസ്യത്തിന് വേണ്ടി മാത്രം തരംതാണ രീതിയിൽ ചിത്രീകരിച്ചിരിക്കുന്നത് കണ്ട് വികാരം കാണിക്കാതെ പോർക്ക് ഇറച്ചി കഴിച്ച് സോമാൾ അടിച്ച് ആ സിനിമ കണ്ട് ചിരിച്ചപ്പോൾ വികാരം വ്യണപ്പെട്ടില്ലെ?
സീരിയൽ കില്ലറായി കലാഭവൻ മണി ഈശോ എന്ന പേരിൽ ഒരു സിനിമയിൽ കഥാപാത്രം ആയപ്പോൾ നിങ്ങൾ പ്രതികരിച്ചോ?

റോബിൻ അച്ചൻ പള്ളി മേടയിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി സമുദായത്തെ നാണം കൊടുത്തിയപ്പോൾ പ്രതികരിച്ചോ?
ഈശോ, കേശു, യേശു എന്നുമാത്രമല്ല കുട്ടിച്ചാത്തൻ, ഗുളികൻ, ശ്രീരാമൻ, മുഹമ്മദ്‌, മമ്മദ് എന്നൊക്കെ സിനിമക്കും നാടകത്തിനും പുസ്തകങ്ങൾക്കും എന്തിനേറെ മനുഷ്യന്മാർക്കും മൃഗങ്ങൾക്കും വരെ നിയമപരമായി പേരിടാനുള്ള അവകാശമുള്ള നാടാണിത്. അതും ഭരണഘടനാപരമായിത്തന്നെ.

നദിർഷായെപ്പോലൊരു കലാകാരൻ “ഈശോ ” അത് ബൈബിളിലെ ഈശോയല്ല എന്ന ടാഗ് ലൈനോടുകൂടെ ഒരു സിനിമക്ക് പേരിട്ടത്തിൽ കുരു പൊട്ടുന്ന സൊ കോൾഡ് അച്ചായൻസ് ആൻഡ് ടീം താലിബാനിസത്തിന്റെ ബി ടീമാണെന്ന് പറയാതെ വയ്യ ❗️
നദിർഷക്ക യാതൊരു കാരണവശാലും മതമൗലികവാദികളുടെ ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കരുതെന്നും സിനിമയുടെ ടാഗ് ലൈൻ പോലും മാറ്റരുതെന്നും എന്നൊരഭ്യർത്ഥനയുണ്ട്.

മുസ്ലീങ്ങളുടെ വംശീയ ഉന്മൂലനത്തിന് നിർമ്മിച്ച പൗരത്വ നിയമത്തിന് കുടപിടിച്ച, ലൗ ജിഹാദുണ്ടെന്ന് ഇടയലേഖനം വായിക്കുകയും, സിനിമയുടെ ടൈറ്റിലിന്റെ പേരിൽ കലാകാരന്മാർക്കെതിരെ വാളെടുക്കുകയും ചെയ്യുന്ന ആ ചെറിയ വിഭാഗം പാതിരിമാരും, മതമൗലികവാദികളായ അച്ചായന്മാരെയും നാം അതിജീവിക്കേണ്ടതുണ്ട്.
കാര്യം തീവ്രവാദികളും ഉഡായിപ്പുകളുമായി ഒരു ചെറിയ വിഭാഗമുണ്ടെങ്കിലും ഭൂരിപക്ഷം അച്ചായൻസും ഭരണഘടനയെ അംഗീകരിക്കുന്ന അസ്സൽ മാനവികതയുള്ള സഹജീവികളാണ്
അതുകൊണ്ടുതന്നെ, ആരാധനാലയങ്ങളിൽ എനിയ്ക്ക് ഏറെ ഇഷ്ടം ക്രിസ്ത്യൻ പള്ളികളാണ്.. ⛪

എപ്പോഴും തുറന്നു കിടക്കുന്ന വാതിലുകൾ… അവിടെ നിങ്ങളുടെ ജാതിയോ മതമോ ലിംഗമോ അന്വേഷിക്കാൻ കാവൽക്കാരനുണ്ടാകില്ല… സ്ത്രീകൾക്ക് മെൻസസ് നേരത്തും കുറ്റബോധം കൂടാതെ കയറിയിരിക്കാം.. കുളിച്ച് ശുദ്ധിയായിരിക്കണമെന്ന് ഒരു നിർബന്ധവുമില്ല..
ആരാധന നടക്കുന്ന നേരത്തൊഴികെ എന്ത് നിശബ്ദതയാണവിടെ.. നിങ്ങൾക്ക് സ്വപ്നം കാണണോ,തേങ്ങണോ, ചിരിയ്ക്കണോ.. ഒരാളും വരില്ല ശല്യപ്പെടുത്താൻ..
ഫോട്ടോയെടുത്താൽ വിശുദ്ധി നഷ്ടപ്പെടുന്ന ദൈവവുമില്ലവിടെ…❤️

#എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ, ഈ കൊറോണക്കാലത്ത് ഇങ്ങനെയും ചില പുഴുക്കുത്തുക്കൾ ഈ സമൂഹത്തിലുണ്ടെന്നുള്ളത് ദൗർഭാഗ്യകരമാണ് എന്ന് പറയാതെവയ്യ !
തിരുത്തുമെന്ന് പ്രത്യാശിക്കുന്നു.
#നദിർഷക്കും #ഈശോക്കും #കേശുവിനും അഭിവാദ്യങ്ങളും എല്ലാ പിന്തുണയും ❤️
അഡ്വ ശ്രീജിത്ത്‌ പെരുമന

shortlink

Related Articles

Post Your Comments


Back to top button