CinemaGeneralKollywoodLatest NewsMollywoodNEWS

മമ്മൂട്ടി ചിത്രങ്ങള്‍ ഒരുപാട് കണ്ടിട്ടുണ്ട്, മോഹൻലാലിന്റെ തമാശ കഥാപാത്രങ്ങൾ ഇഷ്ടമാണ്: വിജയ്

ചെന്നൈ: മലയാളികളുടെ പ്രിയതാരമാണ് ദളപതി വിജയ്. ഏറെ ആരാധകരുള്ള വിജയ്ക്ക് മലയാളവും സിനിമയിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും ഒത്തിരി ഇഷ്ടമാണ്. ഇരുവരുടെയും സിനിമകൾ താരം കണ്ടിട്ടുണ്ട്. മലയാളത്തിലെ നടന്മാരെ കുറിച്ചും സംവിധായകരെ കുറിച്ചും വിജയ് ഒരു അഭിമുഖത്തില്‍ സംസാരിക്കുന്നതിന്റെ ഒരു പഴയ വീഡിയോ സോഷ്യൽ മീഡിയകളിൽ വീണ്ടും വൈറലാകുകയാണ്.

മലയാള സിനിമകള്‍ വളരെ റിയലിസ്റ്റാകാണെന്ന് പറഞ്ഞ വിജയ് തന്റെ ഇഷ്ടതാരങ്ങൾ മോഹൻലാലും മമ്മൂട്ടിയും ആണെന്നും വെളിപ്പെടുത്തുന്നു. മലയാളത്തില്‍ തനിക്ക് ഏറെ പ്രിയപ്പെട്ട സംവിധായകന്‍ സിദ്ദിഖാണെന്നും അദ്ദേഹത്തിന്റെ ചിത്രമായ ഫ്രണ്ട്‌സിലെ തമാശകളോര്‍ത്ത് താനിപ്പോഴും ചിരിക്കാറുണ്ടെന്നും വിജയ് പറഞ്ഞു. സിദ്ദിഖിന്റെ രണ്ട് ചിത്രങ്ങളിൽ വിജയ് അഭിനയിച്ചിട്ടുണ്ട്.

Also Read:‘സിനിമ ഇല്ലാത്തതിനാൽ തുണിയൂരി, അളവ് കുറച്ചു എന്നുള്ള കമന്റുകൾ ബോറടിച്ചു കൂടുതൽ താല്പര്യമുള്ളത് പ്രതീക്ഷിക്കുന്നു: സനുഷ

‘മലയാള സിനിമകള്‍ യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. അഭിനയവും സംവിധാനവും എല്ലാം വളരെ റിയാലായി അനുഭവപ്പെടും. കുറെ പേരുടെ അഭിനയം വളരെ ഇഷ്ടമാണ്. മോഹന്‍ലാല്‍ സാര്‍ വളരെ ഈസിയായി തമാശയൊക്കെ പറഞ്ഞ് അഭിനയിക്കുന്ന സിനിമകൾ ഒത്തിരിയുണ്ട്. അങ്ങനെയുള്ള സിനിമകൾ ഇഷ്ടമാണ്. വളരെ ശക്തമായ കഥാപാത്രങ്ങളും ഏതെങ്കിലും സന്ദേശം നല്‍കുന്ന സിനിമയും ആണെങ്കിൽ മമ്മൂട്ടി സാറിന്റെ സിനിമകൾ ആണ് ഇഷ്ടം. ഒരുപാട് മമ്മൂട്ടി ചിത്രങ്ങൾ കണ്ടിട്ടുണ്ട്’, വിജയ് അഭിമുഖത്തിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button