GeneralLatest NewsMollywoodNEWSSocial Media

പാല്‍ വാങ്ങാന്‍ പോകാനും കൊവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണോ? നമ്മളാണ് ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികൾ: രഞ്ജിനി

ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം

കേരള സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളെ പരിഹസിച്ച് നടി രഞ്ജിനി. പാൽ വാങ്ങാൻ പോകാൻ വരെ കൊവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റു കാണിക്കണോ എന്ന് രഞ്ജിനി ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

പുതിയ മാനദണ്ഡം അനുസരിച്ച് കടകളില്‍ എത്തുന്ന ഉപഭോക്താക്കള്‍ ഒരു ഡോസ് വാക്സിന്‍ എടുത്ത് 14 ദിവസം പിന്നിട്ടവരോ 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ പരിശോധന നടത്തിയ നെഗറ്റീവ് ആണെന്ന് ഉറപ്പിച്ചവരോ കൊവിഡ് പോസിറ്റീവ് ആയി ഒരു മാസം കഴിഞ്ഞവരോ ആയിരിക്കണം എന്നതാണ് സാരിക്കാറിന്റെ പുതിയ നിർദ്ദേശം. ഇതിനെതിരെയാണ് രഞ്ജിനി തന്റെ പ്രതിഷേധം അറിയിച്ചത്.

‘പാല്‍ വാങ്ങാന്‍ പോകണമെങ്കിലും കൊവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഞാന്‍ ഹാജരാക്കണോ? നമ്മളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികള്‍’, രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു.

Do I need Covid-Free Certificate to buy milk? We are the biggest jokers in this world!

Posted by Ranjini on Wednesday, August 4, 2021

shortlink

Related Articles

Post Your Comments


Back to top button