CinemaGeneralKollywoodLatest NewsNEWS

ധനൂഷും മൂന്ന് നായികമാരും: സംവിധാനം മിത്രന്‍ ജവഹര്‍

'തിരുചിത്രമ്പലം' എന്നാണ് സിനിമയുടെ പേര്

യാരടി നീ മോഹനിക്ക് ശേഷം നടൻ ധനുഷും സംവിധായകൻ മിത്രന്‍ ജവഹറും വീണ്ടും ഒന്നിക്കുന്നു. സണ്‍ പിക്ചേഴ്‍സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു. ‘തിരുചിത്രമ്പലം’ എന്നാണ് സിനിമയുടെ പേര്. ചിത്രത്തിൽ മലയാളികളുടെ പ്രിയ താരം നിത്യ മേനോൻ ഉൾപ്പടെ മൂന്നു നായികമാരാണുള്ളത്. പ്രിയ ഭവാനി ശങ്കര്‍, റാഷി ഖന്ന എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന നായികമാരായി എത്തുന്നത്.

പ്രകാശ് രാജും പ്രധാന കഥാപാത്രമായുണ്ട്. സിനിമയുടെ പൂജ ചിത്രങ്ങൾ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button