GeneralLatest NewsMollywoodNEWSSocial Media

നസീർ സാർ കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവും കൂടുതൽ നായക വേഷം ചെയ്ത നടൻ: മമ്മൂട്ടിക്ക് ആശംസയുമായി മുകേഷ്

അൻപത് വർഷം പിന്നിടുന്ന മമ്മൂട്ടിക്ക് ആശംസകളുമായി നടനും എംഎൽഎയുമായ മുകേഷ്

വെള്ളിത്തിരയില്‍ അൻപത് വർഷം പിന്നിടുന്ന മമ്മൂട്ടിക്ക് ആശംസകളുമായി നടനും എംഎൽഎയുമായ മുകേഷ്. നസീർ സാർ കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവും കൂടുതൽ നായക വേഷം ചെയ്ത നടൻ മമ്മൂക്കയാണ്. മലയാളത്തിന്റെ നിത്യഹരിത യുവത്വത്തിന് ആശംസകൾ എന്നാണ് മുകേഷ് തന്റെ കുറിച്ചിരിക്കുന്നത്.

മുകേഷിന്റെ വാക്കുകൾ:

മലയാളസിനിമയിൽ മമ്മൂക്കയുടെ അരനൂറ്റാണ്ട്. 1971 ആഗസ്റ്റ് 6 നാണ് അനുഭവങ്ങൾ പാളിച്ചകൾ റിലീസ് ചെയ്തത്. ഗുണ്ടകൾ തല്ലിപ്പൊളിച്ച കടയുടെ സമീപത്തു ബഹദൂർ ഇക്കായുടെ പുറകിൽ നിന്ന പൊടിമീശക്കാരൻ ആയി സെക്കൻഡുകൾ മാത്രം ഉള്ള അഭിനയത്തിലൂടെ തുടക്കം രണ്ടാമത്തെ ചിത്രം കാലചക്രത്തിൽ (1973) കടത്തുകാരൻ ആയി.

അതിൽ കടത്തു കാരനായ മമ്മൂക്കയോട് നസീർ സാർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ‘എനിക്ക് പകരം വന്ന ആളാണ് അല്ലേ’ , അതെ നസീർ സാർ കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവും കൂടുതൽ നായക വേഷം ചെയ്ത നടൻ മമ്മൂക്കയാണ്. മലയാളത്തിന്റെ നിത്യഹരിത യുവത്വത്തിന് ആശംസകൾ.

shortlink

Related Articles

Post Your Comments


Back to top button