CinemaGeneralLatest NewsMovie GossipsNEWSTollywood

‘കപ്പേള’ തെലുങ്കിലേക്ക്: നായിക താരപുത്രി ശിവാത്മികയോ, അനിഖയോ ?

അനിഖയുടെ ആദ്യ നായിക വേഷം കൂടിയാവും കപ്പേള റീമേക്ക്

മികച്ച വിജയം നേടിയ മലയാള ചിത്രം ‘കപ്പേള’ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. സിത്താര എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ എസ് നാഗ വംശി നിർമ്മിക്കുന്ന ചിത്രം നവാഗതനായ ശൗരി ചന്ദ്രശേഖര്‍ ടി രമേഷ് ആണ് സംവിധാനം ചെയ്യുന്നത്. മാസ്റ്റര്‍ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ അര്‍ജ്ജുന്‍ ദാസാണ് ചിത്രത്തിൽ നായകനാകുന്നത്. നായികയായി നടന്‍ രാജശേഖരന്റെ മകള്‍ ശിവാത്മികയാണ് എത്തുന്നതെന്നാണ് നേരത്തെ സ്ഥിരീകരിച്ച വിവരം. എന്നാല്‍ നായിക സ്ഥാനത്ത് നിന്നും ശിവാത്മികയെ മാറ്റി അനിഖ സുരേന്ദ്രൻ എത്തുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.

തമിഴിലും മലയാളത്തിലും ഏറെ പരിചിതയായ അനിഖയുടെ ആദ്യ നായിക വേഷം കൂടിയാവും കപ്പേള റീമേക്ക്. അഭിനയിച്ച ചുരുക്കം ചില സിനിമകളിലൂടെ തന്നെ തന്റെ കഴിവ് തെളിയിച്ച താരം നിമിഷ നേരംകൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്.

ജയലളിതയുടെ ജീവിത കഥ ആസ്പദമാക്കി എ എല്‍ വിജയ് സംവിധാനം ചെയ്ത തലൈവി ആണ് അനിഖയുടെ പുതിയ ചിത്രം. കങ്കണ റാണത്ത് ജയലളിതയായി എത്തുന്ന ചിത്രത്തില്‍, നായിയുടെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് അനിഖയാണ്.

shortlink

Related Articles

Post Your Comments


Back to top button