CinemaGeneralLatest NewsMollywoodNEWSSocial Media

സംവിധായകനിൽ നിന്നും നടനിലേക്കുള്ള അനായാസമായ മാറ്റം, ശരിക്കും എന്നെ അത്ഭുതപ്പെടുത്തി: പൃഥ്വിരാജിനെ കുറിച്ച് കനിഹ

പൃഥ്വിരാജിന്റെ നിരവധി കഥാപാത്രങ്ങൾ താൻ കണ്ടിട്ടുണ്ടെന്നും അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നു എന്നും കനിഹ

ബ്രോ ഡാഡിയിൽ പൃഥ്വിരാജിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് നടി കനിഹ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെയാണ് കനിഹ അവതരിപ്പിക്കുന്നത്. ഒരു സംവിധായകനിൽ നിന്നും നടനിലേക്കുള്ള അദ്ദേഹത്തിന്റെ അനായാസമായ മാറ്റം താൻ അത്ഭുതത്തോടെയാണ് നോക്കി കണ്ടത് എന്ന് കനിഹ പറയുന്നു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ പൃഥ്വിരാജിനൊപ്പമുള്ള ചിത്രവും കനിഹ പങ്കുവെച്ചിട്ടുണ്ട്.

‘അദ്ദേഹം നിരവധി വേഷങ്ങൾ ആടിത്തകർക്കുന്നത് കണ്ടിട്ടുണ്ട്. ഓരോ വേഷങ്ങളും വൈവിധ്യമാർന്ന രീതിയിൽ അവതരിപ്പിക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നാറുണ്ട്. അദ്ദേഹത്തിനൊപ്പം സഹകരിക്കാൻ അതിയായ ആഗ്രഹമായുണ്ടായിരുന്നു. അവസാനം അത് സാധിച്ചു. അദ്ദേഹത്തിന്റെ സംവിധായകനിൽ നിന്നും നടനിലേക്കുള്ള അനായാസമായ മാറ്റം തീർത്തും അത്ഭുതകരമായ അനുഭവമായിരുന്നു. പൃഥ്വിരാജ് ഞാൻ അങ്ങയുടെ ഒരു ആരാധികയാണ്’, കനിഹ പറഞ്ഞു.

https://www.instagram.com/p/CSPWmveJikI/?utm_source=ig_web_copy_link

ഹൈദരബാദിലാണ് ബ്രോഡാഡിയുടെ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷം ചെയ്യുന്നുണ്ട്. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, മുരളി ഗോപി, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അഖിലേഷ് മോഹനാണ്. ദീപക് ദേവാണ് സംഗീത സംവിധായകന്‍. ആര്‍ട്ട് ഡയറക്ടര്‍: ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: സിദ്ധു പനക്കല്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button