GeneralLatest NewsMollywoodMovie GossipsNEWS

വിവാഹമോചന വിവാദങ്ങൾ തിരിച്ചടിയായി: ചാനല്‍ ഷോയില്‍ നിന്ന് മുകേഷിനെ ഒഴിവാക്കി?

മുകേഷ് തന്നെ ചാനലുമായുളള കരാര്‍ ഒഴിവാക്കിയത് ആണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്

സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു നടന്‍ മുകേഷിന്റേയും നര്‍ത്തകി മേതില്‍ ദേവികയുടേയും വേര്‍പിരിയല്‍. എട്ട് വര്‍ഷത്തെ വിവാഹ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. വിവാഹമോചന വാര്‍ത്ത പുറത്ത് വന്നിതിന് പിന്നാലെ മുകേഷിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്. ആദ്യ ഭാര്യ സരിത മുകേഷുമായുള്ള വിവാഹമോചന സമയത്ത് പറഞ്ഞ കാര്യങ്ങൾ വീണ്ടും ഓൺലൈൻ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ താരത്തിന്റെ സ്വകാര്യ ജീവിതം സമൂഹമാധ്യമങ്ങളിൽ വീണ്ടും നിറഞ്ഞു.

read also: ഒരാളെ ജാതീയമായി അധിക്ഷേപിക്കുന്നത് ഏറ്റവും മോശപ്പെട്ട കാര്യമാണ്: വന്ദന കതാരിയക്ക് പിന്തുണയുമായി ആയുഷ്മാൻ ഖുറാന

ഇപ്പോഴിതാ മുകേഷിനെതിരെ മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത് വരുകയാണ്. വിവാഹമോചനത്തെ തുടര്‍ന്നുളള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയില്‍ നിന്ന് താരത്തെ ഒഴിവാക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്. സീ ഹിന്ദുസ്ഥാനാണ് ഇതുസംബന്ധമായ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

എന്നാൽ, മുകേഷ് തന്നെ ചാനലുമായുളള കരാര്‍ ഒഴിവാക്കിയത് ആണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. നാല് എപ്പിസോഡുകള്‍ വരെ ചിത്രീകരിച്ച ഷോയിൽ നിന്നും താരം പിന്മാറിയെന്നാണ് റിപ്പോർട്ടുകൾ.  ഇതിനെ കുറിച്ചുള്ള കൃത്യമായ വിവരം പുറത്ത് വന്നിട്ടില്ല.

മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുന്ന ‘ചിരിയോ ചിരി ബംബര്‍ ചിരി’ എന്ന പരിപടിയില്‍ അതിഥിയായി എത്തുന്നു എന്നുള്ള വാര്‍ത്ത പ്രചരിച്ചിരുന്നു.ഓണം എപ്പിസോഡ് ആണെന്നാണ് സൂചന. ബിഗ് ബോസ് താരം സാബു, നടി മഞ്ജുപിള്ള, നസീര്‍ സക്രാന്തി എന്നിവരാണ് പരിപാടിയില്‍ ജഡ്ജസായി എത്തുന്നത്. നിലവില്‍ മികച്ച പ്രേക്ഷക സ്വീകാര്യയുളള റിയാലിറ്റി ഷോയാണിത്.

shortlink

Related Articles

Post Your Comments


Back to top button