CinemaGeneralIndian CinemaLatest NewsNEWS

മലയാളി സംവിധായകന്റെ ‘പ്രീതം’ ആമസോൺ പ്രൈമിൽ

മുംബൈ മലയാളിയായ സുജിത് കുറുപ്പാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്

മുംബൈ : മലയാളി സംവിധായകനായ സിജോ റോക്കിയുടെ മറാഠി ചിത്രമായ ‘പ്രീതം’ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിൽ ഈ ചിത്രം മുംബൈയിലടക്കം മഹാരാഷ്ട്രയുടെ വിവിധ പ്രദേശങ്ങളിലെ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരുന്നു. എന്നാൽ കോവിഡ് വ്യാപനംമൂലം തിയേറ്ററുകളിൽ എത്തി പലർക്കും ഈ ചലച്ചിത്രം ആസ്വദിക്കാൻ കഴിഞ്ഞില്ല.

മുംബൈ മലയാളിയായ സുജിത് കുറുപ്പാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മറാഠി സിനിമകളിൽ പ്രശസ്തനായ ഗണേഷ് പണ്ഡിറ്റിന്റേതാണ് സംഭാഷണങ്ങൾ. ‘ഫുക്രി’, ‘ക്യാപ്റ്റൻ’ എന്നീ മലയാള സിനിമകളുടെ സംഗീത സംവിധാനം നിർവഹിച്ച വിശ്വജിത്താണ് ഈ ചിത്രത്തിന്റെ അണിയറയിലും പ്രവർത്തിച്ചത്.

shortlink

Related Articles

Post Your Comments


Back to top button