GeneralLatest NewsMollywoodNEWSSocial Media

അവളുടെ സ്വന്തം അമ്മ പോയി ചത്തൂടെ എന്ന് ചോദിച്ചപ്പോഴും, ഞാൻ അവളെ ചേർത്തുപിടിച്ചു: വിമർശനങ്ങൾക്ക് മറുപടിയുമായി രഞ്ജു

തന്റെ സഹായം എല്ലാം കൈപ്പറ്റിയവർ തന്നെ തനിക്കെതിരെ ആരോപണമുന്നയിക്കുന്നതെന്നും രഞ്ജു

അനന്യയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങളാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും, അനന്യയുടെ അമ്മയുമായ രഞ്ജു രഞ്ജിമാറിനെതിരെ ഉയരുന്നത്. ഇപ്പോഴിതാ ഈ ആരോപണങ്ങൾക്ക് എല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് രഞ്ജു. അനന്യയെ സാമ്പത്തികമായി സഹായിച്ചില്ല എന്ന ആരോപണത്തിനാണ് പ്രധാനമായും രഞ്ജു മറുപടി നൽകിയിരിക്കുന്നത്.

2020 ജൂൺ 14ന് സർജറി നടക്കുന്ന സമയം മുതൽ അവൾക്ക് കൊടുത്ത സഹായങ്ങൾ താൻ എണ്ണി പറയുന്നില്ല എന്ന് രഞ്ജു പറയുന്നു. അവളെ പ്രസവിച്ച സ്വന്തം അമ്മ എവിടെയെങ്കിലും പോയി ചത്തുടെ എന്ന് ചോദിച്ചപ്പോഴും അവളെ ചേർത്തു പിടിച്ചു കൂടെ നിർത്തുകയായിരുന്നു താൻ ചെയ്തതെന്നും. തന്റെ സഹായം എല്ലാം കൈപ്പറ്റിയവർ തന്നെ തനിക്കെതിരെ ആരോപണമുന്നയിക്കുന്നതെന്നും രഞ്ജു പറയുന്നു. ഇത് തന്റെ മനസിനെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടെന്നും രഞ്ജു ഫേസ്ബുക്കിൾ കുറിച്ചു.

രഞ്ജു രഞ്ജിമാറിന്റെ കുറിപ്പ്:

പ്രിയപ്പെട്ടവരെ, ഈ Post ആരെയും ചോദ്യം ചെയ്തു കൊണ്ടുള്ളതല്ല,/ചില Postകൾക്കും, Commentsകൾക്കുമുള്ള മറുപടി എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന ചിലരുടെ ചോദ്യങ്ങൾക്കു വേണ്ടി,,നാളിതുവരെയും എൻ്റെ കമ്മൂണിറ്റിയിൽ നിന്നും യാതൊരു തരത്തിലും സാമ്പത്തികമായൊ, മറ്റു സഹായങ്ങളായൊ ഞാൻ കൈപ്പറ്റിയിട്ടില്ല, കൊടുത്തു സഹായിച്ചതിൻ്റെ കണക്കുകൾ ഒന്നും തന്നെ സൂക്ഷിച്ചു വയ്ക്കാറുമില്ല, ചിലർ തിരികെ തരും,, ചിലർ തരില്ല,, എന്തു തന്നെ ആയാലും ഞാൻ അതിലൊന്നും വഴക്കിടാനൊ പോകാറില്ല,,
അനന്യ മരിച്ച വിഷയവുമായി പല വാർത്തകളും വായിച്ചു,, രഞ്ചു രഞ്ജിമാർ എന്ന അമ്മ എന്തു ചെയ്തു, അവർക്ക് വേണ്ടത്ര പണമുണ്ടല്ലൊസഹായിക്കാമായിരുന്നില്ലെ എന്നൊക്കെ,, ഒരു കാര്യം മനസ്സിലാക്കണം 2020 ജൂൺ 14ന് സർജറി നടക്കുന്ന സമയം മുതൽ അവൾക്ക് കൊടുത്ത സഹായങ്ങൾ ഞാൻ എണ്ണിപ്പെറുക്കുന്നില്ല, സർജറി കഴിഞ്ഞ് എൻ്റെ വീട്ടിലേക്ക് വന്ന അവൾ തീരെ അവശതയായിരുന്നു ഭക്ഷണം കഴിക്കാൻ കഴിയുന്നില്ല, ഗർദ്ദിലായിരുന്നു,, ഉടനെ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി, ഗ്യാസ് കെട്ടി കിടക്കുന്നതായി കണ്ടു, ഒരു സർജറി കൂടി നടത്തേണ്ടതായിട്ടുണ്ട് എന്ന് അവർ പറയുകയും സർജറി ചെയ്തു, അവിടെ അടയ്ക്കേണ്ടBalance തുക ആര് അടച്ചു എന്ന് ഞാൻ പറയുന്നില്ല, കുറെ കാലം കഴിഞ്ഞ് അവൾ എന്നെ വിളിച്ചു, എൻ്റെ സ്വകാര്യ ഭാഗങ്ങൾ വളരെ വൃത്തികേടാണ്, ഞാൻ നിയമപരമായി മുന്നോട്ടു പോവുകയാണന്ന് പറഞ്ഞു,, ഞാൻ പറഞ്ഞു നിയമത്തിൻ്റെ ഏത് അറ്റം വരെ പോയാലും നിൻ്റെ കൂടെ ഞാൻ ഉണ്ടാകും എന്നാണ്, എന്നാൽ പിന്നിട് നടന്ന ചർച്ചകളൊന്നും എൻ്റെ അറിവിലല്ല.

ഈ അടുത്ത കാലത്ത് അവൾക്ക് സാമ്പത്തിക ബുദ്ധിമുണ്ട് ഉണ്ടെന്ന് പറഞ്ഞു, അതിനും പരിഹാരം കണ്ടു, ജൂലൈ 12ന് Club House ൽ വച്ച് നടന്ന ഒരു ചർച്ചയിൽ അവളെ സംസാരിപ്പിക്കാൻ സമ്മതിച്ചില്ല എന്ന ഒരു ആരോപണവും ഞാൻ കേട്ടു, ഒരു മകളെന്ന നിലയിലും, അമ്മ എന്ന നിലയിലും ഞാൻ എടുത്ത സ്വാതന്ത്ര്യം ഇത്തിരി കുടി പോയി, 13/ന് അവളെ വിളിച്ചു ഞാൻ മാപ്പ് പറഞ്ഞു,, അവൾ സന്തോഷവതിയായി,, 3 ദിവസം വീട്ടിൽ നിന്നു,, വളരെ സന്തോഷവതിയായി, ഒരു ദിവസം ശ്വാസം മുട്ട് ഉണ്ടായി രാത്രി ആശുപത്രിയിൽ കൊണ്ടുപോയി, overtension ഉണ്ടെന്ന് Doctor പറഞ്ഞു മരുന്നൊന്നും തന്നില്ല, സൂര്യയും, ഇഷാനും, അവളുടെ Partner ഉം ആയിരുന്നു കൊണ്ടുപോയത് ,തിരികെ വന്ന് അവളെ കുടുതൽ Happy അക്കാൻ എല്ലാവരും ശ്രമിച്ചു,ശേഷം ആലുവയിൽ വീടുമാറുന്ന തിരക്കിൽ ആയിരുന്നു അവൾ, 14 ന് നടന്ന ഒരു ജൽസ ചടങ്ങിലെ ഒരു ഫോട്ടോ വെട്ടിമാറ്റിയതിൽ അവൾ വിഷമം പറഞ്ഞു, ഞാൻ പറഞ്ഞു ഞാൻ വെട്ടിമാറ്റിയിട്ടില്ല, മാറ്റുകയും ഇല്ല, നിന്നെ ഉപേക്ഷിക്കാൻ അമ്മയ്ക്ക് ആവില്ല എന്നും പറഞ്ഞു, അതിനു ശേഷം വളരെ സന്തോഷവതിയായി അവൾ വീട്ടിലേക്കു വന്നു, 19 ന് രാത്രി ഭാവി കാര്യങ്ങൾ കുറെ സംസാരിച്ചു, അമൃത Hospital ൽ Dr Sandeep നെ കാണാൻ ചെല്ലാൻ പോകണം, ഡൽഹിയിൽ പോകണം ഇത്തരം കാര്യങ്ങൾ സംസാരിച്ചു,, പുതിയ സലൂൺ തുടങ്ങണം ഇതൊക്കെ കുറെ നേരം സംസാരിച്ചു, ഉമ്മ തന്നു പോയവൾ, 20 ന് വൈകിട്ട് ഞാൻ ഷൂട്ട് കഴിഞ്ഞു വരുമ്പോൾ എനിക്ക് വന്ന Phone call അവൾ ഒരു പൊട്ടത്തരം കാണിച്ചു എന്നാണ്, Make up പോലും കളയാതെ അവിടെ എത്തുമ്പോൾ അവൾ ഞങ്ങളെ വിട്ടു പോയിരുന്നു,
അതിനു ശേഷം എനിക്ക് നേരെ വരുന്ന വിമർശനങ്ങളെ ഒരു പരിധിവരെ തള്ളിക്കളയുകയായിരുന്നു, ഞാൻ ആരെയൊക്കെ സഹായിച്ചു, ആരെയൊക്കെ രക്ഷിച്ചു, ഇതൊന്നും ആരും പറയണ്ട, മനുഷ്യത്വം ഉണ്ടെങ്കിൽ തന്ന കൈക്ക് കൊത്താതിരിക്കുക, അവളെ profession ൽ ഉയരാൻ സഹായിച്ചതും, അതിനു വേണ്ടുന്ന തയ്യാറെടുപ്പുകൾ പറഞ്ഞു കൊടുക്കുന്നതും ഞാനായിരുന്നു,, മറ്റുള്ളവരുമായി വഴക്കിടരുതെന്നും, നല്ല കുട്ടിയായി വളരണം എന്നും മാത്രമെ ഞാൻ എൻ്റെ കുട്ടികൾക്ക് ചൊല്ലി കൊടുക്കാറുള്ളു ,ഞാനത് അനുഭവിച്ചതുകൊണ്ടാണ് അങ്ങനെ ഉപദേശിക്കാറ്,

ഞാനും ഒരു മനുഷ്യ സ്ത്രിയാണ് എനിക്കും വേദനിക്കും, നിങ്ങൾ പറയുന്നത് നിങ്ങളുടെ സ്വാതന്ത്ര്യം,, അവളെ പ്രസവിച്ച സ്വന്തം അമ്മ നീ എവിടെങ്കിലും പോയി ചത്തുടെ എന്ന് ചോദിച്ചപ്പോഴും അവളെ ചേർത്തു പിടിച്ചു, കൂടെ നിർത്തി, ആലുവയിൽ വീടെടുത്ത് താമസം തുടങ്ങിയാൽ ഞാൻ അമ്മയുടെ നല്ല മോളായിരിക്കും എന്ന വാക്ക് തെറ്റിച്ച് അവൾ പോയി. വിമർശിച്ചോളു, എത്ര വേണമെങ്കിലും, പക്ഷേ എൻ്റെ കയ്യിൽ നിന്നും കൈ നീട്ടി വാങ്ങിയവർ ഒന്നോർക്കുക നമ്മുക്കും മനസ്സുണ്ട്, അത് വേദനിക്കും,, എന്നെ ആശ്വസിക്കാൻ വന്ന എൻ്റ സുഹൃത്തുക്കളുടെ ഫോട്ടോയ്ക്ക് നേരെയും വിമർശനങ്ങൾ ഉണ്ടായി,, ഇന്നും കേരളം പറയുന്ന ഒന്നുണ്ട്, മകൾ മരിച്ച അമ്മ, ഭർത്താവ് മരിച്ചു ഭാര്യ, മകൻ മരിച്ച അമ്മ,, ഇവരെല്ലാം ഒരു ചട്ടക്കൂട്ടിൽ ആയിരിക്കണം,, അവർ വീണ്ടും ചിരിക്കരുത്, കുളിക്കരുത്, സാരി ഉടുക്കരുത്, പൊട്ടു തൊടരുത്, നല്ല സദാചാരം,,

shortlink

Related Articles

Post Your Comments


Back to top button