BollywoodGeneralLatest NewsNEWS

അമിതാഭ് ബച്ചന് നേരെ ബോംബ് ഭീഷണി: സുരക്ഷ വർദ്ധിപ്പിച്ചു

അമിതാഭ് ബച്ചന്റെ വസതിയ്‌ക്ക് പുറമേ മുംബൈയിലെ മൂന്ന് റെയിൽവേ സ്റ്റേഷനുകൾക്കും ഭീഷണിയുണ്ട്

മുംബൈ : ബോളിവുഡ് നടൻ അമിതാഭ് ബച്ചന് നേരെ ബോംബ് ഭീഷണി. അദ്ദേഹത്തിന്റെ ജുഹുവിലെ വസതിയ്‌ക്ക് നേരെയാണ് ബോംബ് ഭീഷണി ഉയർത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഭീഷണി സന്ദേശം മുംബൈ പോലീസിന് ലഭിച്ചതയാണ് വിവരം. അമിതാഭ് ബച്ചന്റെ വസതിയ്‌ക്ക് പുറമേ മുംബൈയിലെ മൂന്ന് റെയിൽവേ സ്റ്റേഷനുകൾക്കും ഭീഷണിയുണ്ട്. ഇവിടങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയാണ് മുംബൈ പോലീസിന്റെ കൺട്രോൾ റൂമിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ഇതിന് പിന്നാലെ പോലീസ് ബോംബ് സ്‌ക്വാഡിന്റെയും, സിആർപിഎഫിന്റെയും സഹായത്തോടെ അമിതാഭ് ബച്ചന്റെ ബംഗ്ലാവിലും, റെയിൽവേ സ്‌റ്റേഷനുകളിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അതേസമയം പ്രതിയെ കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന.

shortlink

Related Articles

Post Your Comments


Back to top button