GeneralLatest NewsMollywoodNEWS

‘എന്റെ അവയവങ്ങളെ മെഡിക്കൽ കോളേജിന് എഴുതി നൽകി’: നേരിട്ട അവഹേളനങ്ങളെക്കുറിച്ചു കിടിലം ഫിറോസ്

നിങ്ങളുടെ നാട്ടിലോ ,പരിചയത്തിലോ ദുരിതമനുഭവിക്കുന്ന അമ്മമാർ ഉണ്ടെങ്കിൽ ഞങ്ങളെ അറിയിക്കൂ .ഞങ്ങളവരെ കൊണ്ടുവന്നു പൊന്നുപോലെ നോക്കിക്കോളാം

റേഡിയോ ജോക്കിയായും സാമൂഹ്യ പ്രവര്‍ത്തകനുമായി മലയാളികള്‍ക്ക് ഏറെ പരിചിതനായ കിടിലം ഫിറോസ് ഒരു അനാഥാലയം നിര്‍മ്മിക്കണമെന്ന തന്റെ വലിയ ആഗ്രഹം പൂർത്തീകരിച്ചിരിക്കുകയാണ്. മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ശക്തനായ മത്സരാർഥികളിൽ ഒരാളായിരുന്ന ഫിറോസ് ടിവി ഷോകള്‍ കിട്ടാന്‍ കാത്തിരുന്ന ഒരു അന്വേഷണ കാലമുണ്ടായിരുന്നു തനിക്കെന്നു തുറന്നു പറയുന്നു. അവഹേളനത്തിന്റെ, വര്‍ണ വിവേചനത്തിന്റെ, കോക്കസ് വേര്‍തിരിവിന്റെ, പ്രാദേശിക വാദത്തിന്റെ അവഹേളനങ്ങള്‍ പതിവായി മുഖമടച്ചു കിട്ടിയിരുന്ന അവസരം അന്വേഷിച്ചു നടന്ന കാലത്തെക്കുറിച്ചു ഫിറോസ് സമൂഹമാധ്യമത്തിലെ കുറിപ്പിൽ പങ്കുവയ്ക്കുന്നതിങ്ങനെ..

‘അന്വേഷിപ്പിൻ – കണ്ടെത്തും എന്നതാണ് സത്യം !
മാധ്യമം സ്വപ്നം കണ്ട ഒരു 20 കാരന്റെ മുൻപിൽ മുന്നോട്ടുള്ള വഴികൾ പലതും കൊട്ടിയടക്കപ്പെട്ടപ്പോഴും ഞാനൊരു വഴി അന്വേഷിക്കുകയായിരുന്നു .
കണ്ടെത്തും മുൻപ് എന്നെ തേടി വന്നു അത് .
ഇന്നും ഒപ്പമുണ്ട് !

read also: ‘എനിക്കാ ബഹുമാനമില്ല മിസ്റ്റർ മുണ്ടൂർ സിദ്ധൻ, നിങ്ങളുടെ ഈ നാറിയ നട്ടെല്ലിനോട്’ തിയറ്ററുകൾ ഇളക്കിമറിച്ച ഭരത് ചന്ദ്രൻ

ടീവി ഷോകൾ കിട്ടാൻ കാത്തിരുന്ന ഒരു അന്വേഷണ കാലമുണ്ടായിരുന്നു എനിക്ക് !അവഹേളനത്തിന്റെ ,വർണ വിവേചനത്തിന്റെ ,കോക്കസ് വേർതിരിവിന്റെ ,പ്രാദേശിക വാദത്തിന്റെ അവഹേളനങ്ങൾ പതിവായി മുഖമടച്ചു കിട്ടിയിരുന്ന അവസരം അന്വേഷിച്ചു നടന്ന കാലം !

പിന്നീട് അവ എന്നെ തേടി വന്നു .ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയുടെ ഭാഗമാകാൻ കഴിഞ്ഞു !!

സിനിമയായി പിന്നെ അന്വേഷണം .പതിവ് ക്ളീഷേ ഒഴിവാക്കലുകൾ ,പിന്കാലിനു തൊഴി ,സ്ക്രിപ്റ്റ് കോപ്പി ചെയ്തു സിനിമകളിറങ്ങൽ പോലെ അവഹേളനത്തിന്റെ വർഷങ്ങൾ .പക്ഷേ സിനിമ വേണ്ട എന്ന് തീരുമാനിച്ച ഇടത്ത് അതെന്നെ തേടിവന്നു !!!

പണം അന്വേഷിച്ചു നടന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക് !
അദ്ധ്വാനത്തിന്റെ ,സമ്പന്നതയുടെ ,പുത്തൻ കറൻസിയുടെ ഗന്ധത്തിന്റെ കാലം . അതും തേടിവന്നു . പക്ഷേ നിമിഷാർഥങ്ങൾക്കുള്ളിൽ സമ്പാദിച്ചത് മുഴുവൻ നഷ്ടമായ മറ്റൊരു കാലം പണത്തോടുള്ള അന്വേഷണം പാടേ നിർത്തിച്ചു !!

പിന്നെ അന്വേഷണം ജീവിതത്തിലേയ്ക്കായി !
ആകാശത്തിലേ പറവകളെ നോക്കുവിൻ . വിതയ്ക്കാത്ത കൊയ്യാത്ത അന്നന്നത്തെ അന്നം മാത്രമന്വേഷിക്കുന്ന അവരുടെ കാലവും തേടിയെത്തി ! അന്നുവരെയുള്ള ജീവിതത്തിന്റെ അർത്ഥമില്ലായ്മ മനസിലാക്കിയ നിമിഷം ഞാനെന്നെ ,എന്റെ അവയവങ്ങളെ ,എന്റെ മരണാനന്തര ശരീരത്തെ മെഡിക്കൽ കോളേജിന് എഴുതി നൽകി .

പിന്നെയൊരു വീട് അന്വേഷിച്ചു .എന്റെ കുഞ്ഞാറ്റകളെ സുരക്ഷിതരാക്കാനല്ല .അവർക്ക് ലോകം ഒപ്പമുണ്ടാകും എന്ന വിശ്വാസത്തോടെ കുറെയേറെ അമ്മമാർക്ക് ഒരുമിച്ചു പാർക്കാൻ ഒരു വീട് ! തീരെ പ്രതീക്ഷിക്കാത്ത സമയത്ത് അതും വന്നുചേർന്നു !!!!

അത്രമേൽ പ്രിയപ്പെട്ടവരേ ,
ഇപ്പോൾ അന്വേഷിക്കുന്നത് അമ്മമാരെ ആണ്‌ .
ഞങ്ങളൊരുക്കുന്ന “ചിറക് “-മേരി മെമ്മോറിയൽ സനാഥാലയം എന്ന മാനന്തവാടിയിലെ ഭൂമികയിലേയ്ക്ക് ചേക്കേറാൻ ഉള്ള അമ്മക്കിളികളെ വേണം . നേരിട്ട് ഞങ്ങൾ വാക്കുനൽകിയ അമ്മമാരുണ്ട് . പക്ഷേ ഈ പ്രസ്ഥാനം നിങ്ങൾ നയിക്കണം എന്നാണ് ആഗ്രഹം . സ്നേഹം കൊണ്ട് മൂടാൻ അമ്മമാരേ തായോ .
നിങ്ങളുടെ നാട്ടിലോ ,പരിചയത്തിലോ ദുരിതമനുഭവിക്കുന്ന അമ്മമാർ ഉണ്ടെങ്കിൽ ഞങ്ങളെ അറിയിക്കൂ .ഞങ്ങളവരെ കൊണ്ടുവന്നു പൊന്നുപോലെ നോക്കിക്കോളാം .ഇൻബോക്സിൽ മെസ്സേജ് ആയി വിവരങ്ങൾ നൽകിയാലും മതിയാകും .അവരെ ഏറ്റെടുക്കുന്ന രീതികളും വിവരങ്ങളും one to one കമ്മ്യൂണിക്കേറ്റ് ചെയ്യാം .
അന്വേഷിക്കു കണ്ടെത്തും എന്നാണല്ലോ !
അവരും വന്നു ചേരുക തന്നെ ചെയ്യും !!!
പരക്കട്ടെ പ്രകാശം ⭐️⭐️⭐️’

shortlink

Related Articles

Post Your Comments


Back to top button