GeneralLatest NewsMollywoodNEWSSocial Media

എനിക്കറിയാവുന്ന ഏറ്റവും ദയയുള്ള മനുഷ്യൻ: ഫഹദിന് ജന്മദിനാശംസകളുമായി നസ്രിയ

ഷാനൂ, നിങ്ങളുടെ സ്വപ്നങ്ങൾ എല്ലാം സഫലമാവട്ടെ, ഫഹദിന് ആശംസയുമായി നസ്രിയ

മലയാള സിനിമയിൽ ചുരുങ്ങിയ സമയംകൊണ്ട് വിസ്മയം തീർത്ത നടനാണ് ഫഹദ് ഫാസിൽ. അഭിനയമികവ് കൊണ്ട് രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്ത നടന്റെ 39-ാം ജന്മദിനമാണിന്ന്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ ആശംസയുമായി എത്തിയിരിക്കുകയാണ് നടിയും ഭാര്യയുമായ നസ്രിയ നാസിം. സോഷ്യൽ മീഡിയയിലൂടെ ഫഹദിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് നസ്രിയ ആശംസയുമായെത്തിയത്.

‘എപ്പോഴും ഔട്ട് ഓഫ് ഫോക്കസ് ആവാൻ ഇഷ്ടമുള്ള ആൾക്ക് ജന്മദിനാശംസകൾ. ഷാനൂ, നിങ്ങളുടെ സ്വപ്നങ്ങൾ എല്ലാം സഫലമാവട്ടെ. എനിക്കറിയാവുന്ന ഏറ്റവും ദയയുള്ള മനുഷ്യന് ഒരായിരം ജന്മദിനാശംസകൾ,’ നസ്രിയ കുറിക്കുന്നു.

ഏറെ നാളത്തെ പ്രണയത്തിന് ശേഷം 21 ഓഗസ്റ്റ് 2014 ലാണ് ഇരുവരും വിവാഹിതരായത്.

https://www.instagram.com/p/CSTSM6YpuFm/?utm_source=ig_embed&ig_rid=4cefe7fa-364e-451e-b7d4-ebb87da9c05c

shortlink

Related Articles

Post Your Comments


Back to top button