CinemaGeneralLatest NewsMollywoodNEWSSocial MediaTollywood

പേടിപ്പെടുത്തുന്ന നോട്ടവുമായി ഫഹദ്: പിറന്നാൾ ദിനത്തിൽ പുഷ്പയുടെ പോസ്റ്റർ പുറത്തുവിട്ട് അല്ലു അർജുനും ടീമും

'തിന്മ മുന്‍പ് ഇത്രയും അപകടകരമായിരുന്നില്ല' എന്ന വാചകവും പോസ്റ്ററില്‍ ഉണ്ട്

ഫഹദ് ഫാസിലിന്‍റെ പിറന്നാള്‍ ദിനത്തില്‍ പുഷ്പയിലെ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഫഹദ് ഫാസിലിന്‍റെ കണ്ണ് മാത്രമാണ് പുറത്തിറങ്ങിയിരിക്കുന്ന പോസ്റ്ററില്‍ കാണാൻ കഴിയുന്നത്. ‘തിന്മ മുന്‍പ് ഇത്രയും അപകടകരമായിരുന്നില്ല’ എന്ന വാചകവും പോസ്റ്ററില്‍ ഉണ്ട്. ഫഹദ് ആദ്യമായി തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് അല്ലു അർജുൻ നായകനായെത്തുന്ന പുഷ്പ. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.

സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. സംവിധായകന്‍റേതാണ് രചനയും. മൈത്രി മൂവി മേക്കേഴ്സ്, മുട്ടംസെട്ടി മീഡിയ എന്നീ ബാനറുകളില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം മിറോസ്ലാവ് കൂബ ബ്രോസെക്. എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്. സംഗീതം ദേവി ശ്രീ പ്രദാസ്. രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗം ഈ വര്‍ഷം ഡിസംബറില്‍ എത്തും.

നേരത്തെ ഫഹദ് ആദ്യമായി കമല്‍ ഹാസനൊപ്പം ആദ്യമായി സ്ക്രീന്‍ പങ്കിടുന്ന തമിഴ് ചിത്രം വിക്രമിലെ പോസ്റ്ററും അണിയറക്കാർ പുറത്തു വിട്ടിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘വിക്ര’ത്തില്‍ കമലിനൊപ്പം പ്രധാന വേഷത്തിലാണ് ഫഹദ് എത്തുന്നത്. വിജയ് സേതുപതിയാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നരെയ്‍നും കാളിദാസ് ജയറാമും ചിത്രത്തിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button