GeneralKollywoodLatest NewsNEWSSocial Media

ഇടത്തേക്കോ വലത്തേക്കോ തിരിയാൻ കഴിയാത്ത അവസ്ഥ: ആരോഗ്യവിവരം പങ്കുവെച്ച് യാഷിക

അഞ്ച് മാസത്തേക്ക് എഴുന്നേറ്റു നിൽക്കാനോ നടക്കാനോ കഴിയില്ലെന്ന് യാഷിക

നടി യാഷിക ആനന്ദും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് നടിയുടെ അടുത്ത സുഹൃത്തായ ഭവാനി മരണപ്പെട്ടിരുന്നു. അപകടത്തിൽ ഗുരുതരമായ പരുക്കേറ്റ യാഷിക ഒരാഴ്ചയോളം ഐസിയുവിൽ ചികിത്സയിലുമായിരുന്നു. തുടർന്ന് ഉറ്റസുഹൃത്തിന്റെ വേര്‍പാടില്‍ മനംനൊന്ത് യാഷിക ഒരു കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ ആരോഗ്യ വിവരം അറിയിച്ചുകൊണ്ട് മറ്റൊരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടി. അഞ്ച് മാസത്തേക്ക് എഴുന്നേറ്റു നിൽക്കാനോ നടക്കാനോ കഴിയില്ലെന്നും, പ്രാഥമിക കർത്തവ്യങ്ങൾ പോലും കിടന്നുകൊണ്ട് തന്നെയാണ് നിർവഹിക്കുന്നത് എന്നും യാഷിക പറയുന്നു.

യാഷികയുടെ പോസ്റ്റ്:

നിങ്ങളുടെ പ്രാർഥനകൾക്കും ആശംസകൾക്കും ഞാൻ നന്ദി പറയുന്നു. സ്നേഹത്തിനും അന്വേഷണങ്ങൾക്കും നന്ദി. വലതുകാലിൽ ഒട്ടേറെ ഒടിവുകളുണ്ട്. എല്ലുകൾക്കു ക്ഷതവും സംഭവിച്ചിട്ടുണ്ട്. നിരവധി ശസ്ത്രക്രിയകൾക്ക് ശേഷം ഞാൻ വിശ്രമത്തിലാണ്. അഞ്ച് മാസത്തേക്ക് എഴുന്നേറ്റു നിൽക്കാനോ നടക്കാനോ കഴിയില്ല. ദിവസം മുഴുവൻ ഒരേ കിടക്കയിൽ തന്നെയാണ്. പ്രാഥമിക കർത്തവ്യങ്ങൾ പോലും ഇവിടെ തന്നെയാണ് നിർവഹിക്കുന്നത്. ഇടത്തേക്കോ വലത്തേക്കോ ഒന്ന് തിരിയാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. ഒന്ന് അനങ്ങാൻ പറ്റാതായിട്ട് നാളുകളായി. ശരീരത്തിന്റെ പിൻഭാഗം മുഴുവൻ പരിക്ക് പറ്റിയിരിക്കുകയാണ്. ഭാഗ്യം കൊണ്ട് മുഖത്തിന് ഒന്നും തന്നെ സംഭവിച്ചില്ല. ഞാൻ ആവശ്യപ്പെട്ടില്ലെങ്കിൽ കൂടെ ഇത് എനിക്ക് പുനർജന്മമാണ്. മാനസികമായും ശാരീരികമായും എനിക്ക് പരിക്കേറ്റു. എന്നാൽ എനിക്ക് നഷ്ടമായവയ്ക്ക് മുന്നിൽ ഇതൊന്നുമല്ല.

https://www.instagram.com/p/CSGozXUFPft/?utm_source=ig_embed&ig_rid=34f74135-f625-42df-bf8b-efc81c15bfd5

ജൂലൈ 24ന് പുലര്‍ച്ചെ മഹാബലിപുരത്തിനടുത്ത് ഇസിആര്‍ റോഡില്‍ വെച്ചാണ് യാഷികയുടെ കാർ അപകടത്തിൽപ്പെടുന്നത്. അതിവേഗത്തില്‍ വന്ന കാര്‍ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട്, റോഡിന്റെ മധ്യഭാഗത്തുള്ള മീഡിയനിലിടിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button