CinemaGeneralLatest NewsMollywoodMovie GossipsNEWS

ജീത്തു ജോസഫ് മോഹൻലാൽ ചിത്രം 12th മാനിലെ അഭിനേതാക്കൾ ഇവരൊക്കെ !

സിനിമയുടെ ചിത്രീകരണവും അടുത്ത ആഴ്ച്ചയോട് കൂടി ആരംഭിക്കും

ദൃശ്യം 2ന് ശേഷം മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 12th മാൻ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയിലെ അഭിനേതാക്കളുടെ പേരുകൾ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

സൈജു കുറുപ്പ്, ഉണ്ണി മുകുന്ദന്‍, അനു മോഹന്‍, ചന്ദു നാഥ്, രാഹുല്‍ മാധവ്, നന്ദു, അനുശ്രി, അതിഥി രവി, ശിവദ, ലിയോണ ലിഷോയ്, നമിതാ പ്രമോദ്, പ്രിയങ്ക നായര്‍ എന്നിവരാണ് ചിത്രത്തിലെത്തുന്നത്.

സിനിമയുടെ ചിത്രീകരണവും അടുത്ത ആഴ്ച്ചയോട് കൂടി ആരംഭിക്കും. നിലവില്‍ മോഹന്‍ലാല്‍ ബ്രോ ഡാഡിയുടെ ഷൂട്ടിങ്ങിനായി ഹൈദരാബാദിലാണ്. ബ്രോ ഡാഡിയുടെ ഷെഡ്യൂള്‍ പൂര്‍ത്തിയായല്‍ ഉടന്‍ മോഹന്‍ലാല്‍ 12th മാനിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും. എറണാകുളം ഇടുക്കി എന്നിവടങ്ങളിലായാണ് ചിത്രീകരണം നടക്കുക.

കെ കൃഷ്ണ കുമാറാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദൃശ്യം 2ന് ശേഷം ആന്റണി പെരുമ്പാവൂര്‍, മോഹന്‍ലാല്‍, ജീത്തു ജോസഫ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് 12th മാന്‍.

 

shortlink

Related Articles

Post Your Comments


Back to top button