CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

നാദിർഷായുടെ സിനിമകൾ ക്രൈസ്തവരെ അവഹേളിക്കുന്നത്, അവ സർക്കാർ നിരോധിക്കണം: തുഷാർ വെള്ളാപ്പള്ളി

യേശുദേവനെ അവഹേളിക്കുന്ന രീതിയില്‍ നടന്ന ഈ കുടില നീക്കം അത്യന്തം അപലനീയം

ആലപ്പുഴ: സംവിധായകൻ നാദിര്‍ഷായുടെ ഈശോ, കേശു ഈ വീടിന്റെ ഐശ്വര്യം, എന്നീ പേരുകള്‍ ഉള്ള സിനിമ നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിഡിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. നാദിർഷായുടെ സിനിമകൾ ക്രൈസ്തവരെ അവഹേളിക്കുന്നതാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. മതവിശ്വാസികളെ അവഹേളിക്കുന്ന ചലച്ചിത്രങ്ങള്‍ക്ക് എതിരെ നിയമനിര്‍മാണം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നിവേദനം നല്‍കുമെന്നും തുഷാർ കൂട്ടിച്ചേർത്തു.

ക്രൈസ്തവരെ അവഹേളിക്കാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ചിത്രങ്ങളുടെ നാമകരണമെന്ന് സംശയിക്കുന്നതായും യേശുദേവനെ അവഹേളിക്കുന്ന ഇത്തരം പ്രവണതകള്‍ ചെറുത്തു തോല്‍പ്പിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യകതയാണെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. വിദ്യാഭ്യാസ രംഗത്തും സാമൂഹ്യരംഗത്തും ക്രൈസ്തവ സമൂഹം നല്‍കിയ മഹത്തായ സംഭാവനകള്‍ വിസ്മരിക്കാന്‍ കഴിയാത്തതാണെന്നും യേശുദേവനെ അവഹേളിക്കുന്ന രീതിയില്‍ നടന്ന ഈ കുടില നീക്കം അത്യന്തം അപലനീയമാണ് തുഷാർ പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button