BollywoodCinemaGeneralLatest NewsMovie GossipsNEWS

നീരജ് ചോപ്രയുടെ ബയോപിക്ക്, നായകൻ അക്ഷയ് കുമാർ ? ട്രോളുകളോട് പ്രതികരിച്ച് താരം

എന്റെ ബിയോപിക്ക് വന്നാൽ നീരജ് ചോപ്ര ആ വേഷം അവതരിപ്പിക്കണം എന്ന് അക്ഷയ് കുമാർ

ടോക്കിയോ ഒളിംപിക്സിലെ നീരജ് ചോപ്രയുടെ സ്വർണ്ണ മെഡൽ നേട്ടത്തിന് പിന്നാലെ താരത്തിന്റെ ജീവിതം സിനിമയായാക്കിയാൽ, നായകനായി അക്ഷയ് കുമാറോ രണ്‍ദീപ് ഹൂഡയോ അഭിനയിക്കണം എന്ന് നീരജ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ അക്ഷയ് കുമാറിന്റെ പേരിൽ നിരവധി ട്രോളുകൾ സോഷ്യൽ മീഡിയയിൽ പരന്നിരുന്നു. നീരജ് ചോപ്രയുടെ ജീവിതം സിനിമയായാക്കാനുള്ള തയ്യാറെടുപ്പിലാണ് അക്ഷയ് കുമാർ എന്ന് പേരിലാണ് ട്രോളുകൾ പ്രചരിക്കുന്നത്. അക്ഷയ് കുമാറിന്റെ പഴയ ചില ചിത്രങ്ങളും ട്രോളന്‍മാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ ആ ട്രോളുകളോട് പ്രതികരിച്ചിരിക്കുകയാണ് അക്ഷയ് കുമാർ. ‘ഞാനും ആ ചിത്രം കണ്ടിരുന്നു. എന്റെ സിനിമയായ സൗഗന്ധിലെ സ്റ്റിൽ ആണ്’എന്നും. തന്റെ ഭാര്യ ആ ട്രോളുകൾ തനിക്ക് അയച്ചു തന്നുവെന്നും എന്നാൽ താൻ അതൊക്കെ നേരത്തെ കണ്ടിരുന്നു എന്ന മറുപടി നൽകിയെന്നും അക്ഷയ് കുമാർ പറഞ്ഞു. ‘നീരജ് വളരെ സുന്ദരനായ ചെറുപ്പക്കാരനാണ്. എന്റെ ബിയോപിക്ക് വന്നാൽ അദ്ദേഹം ആ വേഷം അവതരിപ്പിക്കണം’, എന്നും അക്ഷയ് കുമാർ പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button