CinemaGeneralKollywoodLatest NewsMovie GossipsNEWSSocial Media

ജാതീയതയും ബോഡി ഷെയ്മിങ്ങും: നവരസയിലെ പ്രിയദർശൻ ചിത്രത്തിനെതിരെ ടി എം കൃ്ഷണയും ലീന മണിമേഘലയും

നവരസയിലെ ഹാസ്യം അറപ്പുളവാക്കുന്ന സിനിമയാണെന്ന് വിമർശനം

നവരസ ആന്തോളജി ചിത്രത്തിൽ പ്രിയദർശൻ സംവിധാനം ചെയ്ത സമ്മർ ഓഫ് 92ന് എതിരെ പ്രതിഷേധം. ചിത്രത്തിനെതിരെയും സംവിധായകൻ പ്രിയദർശനെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് സംഗീതജ്ഞനായ ടി.എം. കൃഷ്ണയും സംവിധായിക ലീന മണിമേഘലയുമാണ് രംഗത്തെത്തിയിരിക്കുന്നത്.

ചിത്രം തീർത്തും ജാതീയത നിറഞ്ഞതാണെന് ഇരുവരും വിമർശിക്കുന്നു. നവരസയിലെ ഹാസ്യം അറപ്പുളവാക്കുന്ന സിനിമയാണ്. തീർത്തും ഇന്‍സെന്‍സിറ്റീവും, ജാതീയതയും ബോഡി ഷെയ്മിങ്ങും നിറഞ്ഞ ചിത്രത്തില്‍ ചിരിക്കാനായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. 2021ലും നമുക്ക് ഇത്തരം ചിത്രങ്ങള്‍ ഒരുക്കാനാവില്ല’, ടി എം കൃഷ്ണ ട്വീറ്റ് ചെയ്തു.

‘നെറ്റ്ഫ്ലിക്സ്, പ്രിയദർശൻ, മണിരത്നം നിങ്ങൾ തീർത്തും അപമാനകമരമായ കാര്യമാണ് ചെയ്തിരിക്കുന്നത്. എന്തൊരു കാപട്യമാണ്. നിങ്ങൾ അമേരിക്കയിലെ കറുത്ത വർഗ്ഗത്തിന്റെ പ്രശ്നങ്ങളിൽ വ്യാകുലരാകും എന്നാൽ ഇന്ത്യയിലെ ജാതീയതയെ പ്രോത്സാഹിപ്പിക്കും’, മണിമേഘല പറയുന്നു.

പ്രിയദർശൻ സംവിധാനം ചെയ്ത സമ്മർ ഓഫ് 92ൽ യോഗി ബാബു, രമ്യ നമ്പീശൻ, നെടുമുടി വേണു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മണിരത്നത്തിന്റെ മദ്രാസ് ടാക്കീസിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെ ക്യൂബ് സിനിമ ടെക്‌നോളജീസിന്റെയും ബാനറില്‍ നിര്‍മിക്കുന്ന ഈ തമിഴ് ആന്തോളജിയുടെ നിര്‍മാണത്തില്‍ ജസ്റ്റ് ടിക്കറ്റിന്റെ ബാനറില്‍ എ.പി. ഇന്റര്‍നാഷണല്‍, വൈഡ് ആംഗിള്‍ ക്രിയേഷന്‍സും പങ്കാളികള്‍ ആണ്. എ.ആര്‍ റഹ്‌മാന്‍, ജിബ്രാന്‍, ഇമന്‍, അരുല്‍ദേവ്, കാര്‍ത്തിക്, ഗോവിന്ദ് വസന്ത, രോണ്‍തന്‍ യോഹന്‍, ജസ്റ്റിന്‍ പ്രഭാകരന്‍ എന്നിവരാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. കൊവിഡ് വ്യാപനം മൂലം ദുരിതം അനുഭവിക്കുന്ന തമിഴ് സിനിമ പ്രവര്‍ത്തകര്‍ക്ക് കൈത്താങ്ങാവാനാണ് നെറ്റ്ഫ്‌ലിക്‌സ് ഇത്തരം ഒരു ആന്തോളജി ചിത്രം ഒരുക്കിയത്.

shortlink

Related Articles

Post Your Comments


Back to top button