BollywoodCinemaGeneralLatest NewsMovie GossipsNEWS

ഷാരൂഖ് ഖാന്റെ നായികയായി നയൻതാര: അറ്റ്ലി ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും

ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് ഷാറൂഖ് എത്തുക എന്നാണ് സൂചന

സംവിധായകൻ അറ്റ്ലി ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിൽ നടൻ ഷാരൂഖാന്റെ നായികയായി നയൻ‌താര എത്തുന്നുവെന്ന് റിപ്പോർട്ടുകൾ. ‘സാങ്കി’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. അടുത്ത മാസത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് മുംബൈയില്‍ വെച്ച് ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നിരവധി ഷെഡ്യൂളുകളിലായാണ് ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് ഷാറൂഖ് എത്തുക എന്നാണ് സൂചന. അടുത്തിടെ ഷാറൂഖ് ഖാനും നയന്‍താരയും ഒരുമിച്ച് ചിത്രത്തിനായുള്ള ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു. ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് ആണ് സിനിമ നിർമിക്കുക എന്നും റിപ്പോർട്ടുകൾ ഉണ്ട്.

ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ നടന്നുവരികയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.യഷ് രാജ് ഫിലിംസ് ഒരുക്കുന്ന പഥാന്റെ തിരക്കുകളിലാണ് ഷാരൂഖ് ഇപ്പോഴുള്ളത്. നെട്രിക്കൺ, അണ്ണാത്തെ, കാത്തു വാക്കുല രണ്ട് കാതൽ എന്നീ ചിത്രങ്ങളാണ് നയൻതാരയുടേതായി ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments


Back to top button