CinemaComing SoonLatest NewsNEWS

ഏറെ ആവേശത്തിലാണ്: പുതിയ ബോളിവുഡ് ചിത്രത്തെക്കുറിച്ച് ദുൽഖർ

ബോളിവുഡിൽ വീണ്ടും തിളങ്ങാനൊരുങ്ങി മലയാളികളുടെ പ്രിയ നടൻ ദുൽഖർ സൽമാൻ. ആർ ബാൽകി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുൽഖർ അഭിനയിക്കുന്നത്. ബോളിവുഡ് ചിത്രത്തെക്കുറിച്ച് സൂചന നൽകുകയും ഏറെ ആവേശത്തിലാണെന്നും ദുൽഖർ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചു.

പൂജ ഭട്ട്, സണ്ണി ഡിയോൾ, ശ്രേയ ധന്വന്തരി എന്നിവരും പ്രധാന വേഷത്തിലെത്തും. ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. കാർവാൻ, സോയ ഫാക്ടർ എന്നീ സിനിമകളാണ് താരത്തിന്റെ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രങ്ങൾ. കാർവാനിൽ അന്തരിച്ച നടൻ ഇർഫാൻ ഖാൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Read Also:- രജിത് കുമാറിന്റെ സ്വപ്ന സുന്ദരി റിലീസിനൊരുങ്ങുന്നു

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ നായകനായി ദുൽഖർ എത്തിയ സോയ ഫാക്ടറിൽ സോനം കപൂറായിരുന്നു നായിക. കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളാണ് ദുൽഖറിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. ശ്രീനാഥ്‌ രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറിപ്പിൽ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ആയിട്ടാണ് താരം വേഷമിടുന്നത്. റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ടിൽ പൊലീസ് വേഷത്തിലാണ് ദുൽഖർ എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button