GeneralLatest NewsMollywoodNEWSSongsVideos

മലയാളത്തിന്റെ പ്രിയ ജോഡികൾ മണിരത്നം ചിത്രത്തിൽ !!

മോഡലുകളായ മേധയും ഹരിനായരുമാണ് ഈ പ്രണയ ഗീതത്തിലെ താരജോഡികൾ

ഒരുകാലത്ത് മലയാളി യുവത്വം നെഞ്ചേറ്റിയ ഒന്നായിരുന്നു ആൽബങ്ങൾ. പ്രണയാർദ്രമായ ഒരുപിടി ആൽബങ്ങളിലൂടെ സിനിമാ – സംഗീത ലോകത്ത് ഇടം നേടിയ സംവിധായകനാണ് ഈസ്റ്റ് കോസ്റ്റ് വിജയൻ. നിനക്കായ്,  ആദ്യമായ്, ഓർമ്മക്കായ്, സ്വന്തം, ഇനിയെന്നും, ഒരിക്കൽ നീ പറഞ്ഞു, മിദാദ്, ജദീദ് തുടങ്ങി ഒരുപിടി മനോഹര വീഡിയോ ആൽബങ്ങൾ അദ്ദേഹം മലയാളത്തിനു സമ്മാനിച്ചു.

പ്രണയ സൗഹൃദങ്ങളുടെ ഋതു ഭേദങ്ങൾ അവതരിപ്പിച്ച ഒരു ഈസ്റ്റ്‌കോസ്റ്റ് വിജയന്റെ ആൽബങ്ങൾ ഒരു തലമുറ ആഘോഷമാക്കിയിരുന്നു. ബാലഭാസ്കറും യേശുദാസും സുജാതയും ചിത്രയും എല്ലാം അണിനിരന്ന ഈ ഗാനങ്ങൾക്ക് ഇന്നും ആരാധകർ ഏറെയാണ്. ഈസ്റ്റ്‌കോസ്റ്റ് വിജയന്റെ ‘ഓര്‍മ്മക്കായി’ എന്ന ആല്‍ബത്തിലെ ‘ഓര്‍മ്മക്കായി ഇനിയൊരു സ്‌നേഹഗീതം ആദ്യമായി പാടുമെൻ ആത്മഗീതം..’ എന്ന് തുടങ്ങുന്ന ഗാനം ഏറെ ജനപ്രിയമായിരുന്നു. ഈ ഗാനരംഗത്ത് എത്തിയ താരങ്ങളെക്കുറിച്ചുള്ള വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

മോഡലുകളായ മേധയും ഹരിനായരുമാണ് ഈ പ്രണയ ഗീതത്തിലെ താരജോഡികൾ. പരസ്യ രംഗത്ത് സജീവമായ നടനാണ് ഹരിനായർ. വിദ്യ ബാലൻ, തൃഷ, ശ്രിയ ശരൺ തുടങ്ങിയ താരങ്ങൾക്കൊപ്പം പരസ്യങ്ങളിൽ വേഷമിട്ട ഹരിനായർ സമ്മർ പാലസ് എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

ചെന്നൈ സ്വദേശിയായ മേധാ രഘുനാഥ് സൺ ടിവിയിലെ തില്ലാന തില്ലാന എന്ന പരിപാടിയിലൂടെയാണ് ശ്രദ്ധനേടുന്നത്. മേധയും ഹരിയും മണിരത്നം ചിത്രത്തിലും ഒന്നിച്ചെത്തിയിട്ടുണ്ട്. മാധവനെ നായകനാക്കി മണിരത്നം ഒരുക്കിയ അലൈപായുതേ എന്ന ചിത്രത്തിൽ ഹരിയും മേധയും അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button