CinemaGeneralLatest NewsNew ReleaseNEWS

അഭിനയ ജീവിതത്തിൽ അറുപത്തി രണ്ട് വർഷം പിന്നിട്ട് കമൽഹാസൻ: ആഘോഷമാക്കി ‘വിക്രം’ ടീം

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് വിക്രം. കമൽഹാസനൊപ്പം മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ആദ്യമായി സ്ക്രീൻ പങ്കിടുന്ന ചിത്രം കൂടിയാണ് വിക്രം. മക്കൾ സെൽവം വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ നരെയ്നും കാളിദാസ് ജയറാമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇപ്പോഴിതാ വിക്രമിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. കമൽഹാസന്റെ അഭിനയ ജീവിതത്തിന്റെ അറുപത്തി രണ്ടാം വാർഷികത്തോട് അനുബന്ധിച്ചാണ് പുതിയ പോസ്റ്റർ പുറത്തുവിട്ടത്. ലോകേഷ് കനകരാജ് ഉൾപ്പെടെയുള്ളവർ പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘സിംഹം എന്നും സിംഹം’ തന്നെയായിരിക്കും എന്ന കുറിപ്പും പോസ്റ്ററിലുണ്ട്.

വിജയ് നായകനായ ‘മാസ്റ്ററി’നു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് വിക്രത്തിന്‍റെ നിര്‍മ്മാണം.

Read Also:- ഇനിയെങ്കിലും സത്യാവസ്ഥ മനസിലാക്കി വാർത്തകൾ നൽകു: പ്രിയ വാര്യർ

സംഗീതം അനിരുദ്ധ്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്. 2022ല്‍ തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതി.

https://www.facebook.com/LokeshKanagarajOff/posts/342317267553718

shortlink

Related Articles

Post Your Comments


Back to top button