CinemaGalleryGeneralKollywoodLatest NewsNEWSSocial Media

വിജയ്‌യെ കാണാൻ ‘ബീസ്റ്റ്’ ലൊക്കേഷനിലെത്തി ധോണി: ചിത്രങ്ങൾ

ധോണി നായകനായ ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിംഗ്‍സിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്നു 2008 കാലത്ത് വിജയ്

ചെന്നൈ: നടൻ വിജയ്‌യെ സന്ദർശിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എം എസ് ധോണി. ചെന്നൈ ഗോകുലം സ്റ്റുഡിയോസില്‍ നടന്നു കൊണ്ടിരിക്കുന്ന വിജയ്‍യുടെ പുതിയ ചിത്രം ‘ബീസ്റ്റി’ന്‍റെ ചിത്രീകരണത്തിനിടെയായിരുന്നു കൂടിക്കാഴ്ച. പരസ്യ ചിത്രീകരണത്തിനുവേണ്ടിയാണ് ധോണിയും ഈ സ്റ്റുഡിയോയില്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങൾ എല്ലാം തന്നെ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

ധോണി നായകനായ ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിംഗ്‍സിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്നു 2008 കാലത്ത് വിജയ്. ഇക്കാലം മുതലുള്ളതാണ് ഇരുവര്‍ക്കുമിടയിലെ പരിചയം.

അതേസമയം ‘മാസ്റ്ററി’ന്‍റെ വന്‍ വിജയത്തിനു ശേഷം വിജയ് നായകനാവുന്ന ചിത്രമാണ് ‘ബീസ്റ്റ്’. ‘കോലമാവ് കോകില’യും ‘ഡോക്ടറും’ ഒരുക്കിയ നെല്‍സണ്‍ ദിലീപ് കുമാര്‍ ആണ് സംവിധാനം. ‘സര്‍ക്കാരി’നു ശേഷം സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന വിജയ് ചിത്രം കൂടിയാണിത്. പൂജ ഹെഗ്‍ഡെ നായികയാവുന്ന ചിത്രത്തില്‍ സെല്‍വരാഘവന്‍, ഷൈന്‍ ടോം ചാക്കോ, യോഗി ബാബു എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനോജ് പരമഹംസ ഛായാഗ്രഹണവും അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button