CinemaGeneralKollywoodLatest NewsNEWS

അന്ധയായി നയൻ‌താര: ‘നെട്രികൺ’ ഇന്ന് എത്തും

വിഗ്നേഷ് ശിവനാണ് ചിത്രം നിർമ്മിക്കുന്നത്

നയന്‍താരയെ കേന്ദ്ര കഥാപാത്രമാക്കി മിലിന്‍ദ് റാവു സംവിധാനം ചെയ്യുന്ന നെട്രികണ്‍ ഇന്ന് റിലീസ് ചെയ്യും. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ ഉച്ചക്ക് 12.15ന് ചിത്രം സ്ട്രീമിങ്ങ് ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിന്റെ സ്ട്രീമിങ്ങ് റൈറ്റ്‌സ് 15 കോടി രൂപയ്ക്കാണ് ഹോട്ട്‌സ്റ്റാറിന് വിറ്റത്. കൊവിഡ് സാഹചര്യം മൂലമാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നത്.

അന്ധയായിട്ടാണ് നെട്രികണില്‍ നയന്‍താര എത്തുന്നത്. മലയാള നടൻ അജ്മലും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

വിഗ്നേഷ് ശിവനാണ് ചിത്രം നിർമ്മിക്കുന്നത്. കാര്‍ത്തിക് ഗണേഷാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ലോറന്‍സ് കിഷോര്‍ എഡിറ്റിങ്. ചിത്രത്തിന്റെ സംഗീത സംവിധാനം ഗിരീഷ് ജിയാണ് നിര്‍വ്വഹിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button