
പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സ് ഒരുക്കുന്ന വെബ് സിരീസിലൂടെ നടൻ ലാല്‍ ഹിന്ദിയിലേക്ക്. ‘ഉഡ്താ പഞ്ചാബ്’ അടക്കമുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന് അഭിഷേക് ചൗബേ ഒരുക്കുന്ന സീരിസിലൂടെയാണ് താരം ഹിന്ദിയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തിരക്കഥാ ചര്‍ച്ചകള്‍ക്കായി മുംബൈയില്‍ എത്തിയപ്പോള്‍ അഭിഷേക് ചൗബേയ്ക്കൊപ്പമുള്ള ഒരു ചിത്രം ലാല്‍ നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.
മനോജ് ബാജ്പെയിയും കൊങ്കണ സെന്‍ ശര്‍മ്മയുമാണ് സിരീസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാൽ ഇതുവരെ സീരിസിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ല.
മുംബൈയ്ക്കൊപ്പം കേരളത്തിലെ വാഗമണ്‍, മൂന്നാര്‍ പോലെയുള്ള സ്ഥലങ്ങളിലും ചിത്രീകരണം നടക്കും. കഥാപശ്ചാത്തലത്തില്‍ കടന്നുവരുന്ന തേയില തോട്ടങ്ങള്ക്കായാണ് അണിയറക്കാര്‍ കേരളത്തിലും ലൊക്കേഷന്‍ നോക്കിയിരിക്കുന്നത്. അടുത്ത മാസം ചിത്രീകരണം ആരംഭിക്കുമെന്നും സ്വാതന്ത്ര്യദിനത്തില്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
Post Your Comments