GeneralKollywoodLatest NewsNEWS

ദളിത് വിഭാ​ഗത്തിലുള്ള എല്ലാവരെയും സിനിമയിൽ നിന്ന് പുറത്താക്കണമെന്ന പരാമർശം : നടി മീര അറസ്റ്റിൽ

അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെ കണ്ട് അലറിക്കരയുന്ന നടിയുടെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്

ചെന്നൈ: ദളിത് വിരുദ്ധ പരാമർശം നടത്തിയ നടി മീര മിഥുനെ അറസ്റ്റ് ചെയ്തു. ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈലം (എൽടിടിഇ) ഭാരവാഹി വണ്ണിയരശ് നൽകിയ പരാതിയിലാണ് നടപടി. ഈ മാസം ഏഴിനാണ് മീര മിഥുൻ കേസിനു കാരണമായ വിവാദ വീഡിയോ പങ്കുവെച്ചത്. ഇതിൽ ദളിത് സമുദായത്തെ ആക്ഷേപിക്കുകയും, ദളിത് വിഭാഗത്തിൽ പെട്ടവരെ എല്ലാം തമിഴ് സിനിമയിൽ നിന്ന് പുറത്താക്കണമെന്നുമായിരുന്നു നടി പറഞ്ഞത്.

കേരളത്തിൽ വെച്ചാണ് താരത്തെ പിടികൂടിയതെന്നാണ് സൂചന. അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെ കണ്ട് അലറിക്കരയുന്ന നടിയുടെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പോലീസുകാർ നടിയോട് മൊബൈൽ ഫോൺ കൈമാറാൻ ആവശ്യപ്പെട്ടപ്പോൾ കൈമാറാതെ കരയുകയും വീഡിയോ എടുക്കുകയുമായിരുന്നു നടി. തുടർന്ന് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

പോലീസ് തന്നെ അറസ്റ്റ് ചെയ്യാൻ വന്നുവെന്നും പോലീസ് തന്നെ തൊട്ടാൽ ആത്മഹത്യ ചെയ്യുമെന്നും താരം വീഡിയോയിൽ പറയുന്നു. മുഖ്യമന്ത്രി എം.കെ സ്റ്റാലിനും പ്രധാനമന്ത്രി നരേന്ദ്രമോദിയും വിഷയത്തിൽ ഇടപെടണമെന്നും ഇവർ ആവശ്യപ്പെടുന്നു.

ഒരു സംവിധായകൻ തന്റെ ഫോട്ടോ മോഷ്ടിച്ച് സിനിമയുടെ ഫസ്റ്റ് ലുക്കിന് ഉപയോ​ഗിച്ചു എന്നും. ദളിത് സമുദായത്തിൽപ്പെട്ട എല്ലാവരും ക്രിമിനൽ പ്രവർത്തനങ്ങൾ ചെയ്യുന്നവരാണെന്നും അതുകൊണ്ടാണ് അവർക്ക് പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരുന്നത് എന്നുമാണ് മീര മിഥുൻ വിവാദ വീഡിയോയിൽ പറയുന്നത്. ദളിത് വിഭാ​ഗത്തിലുള്ള സംവിധായകരേയും ആളുകളേയും തമിഴ് സിനിമയിൽ നിന്ന് പുറത്താക്കണമെന്നും ഇവർ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button